Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാര്‍ക്കെതിരെ എന്‍ഡിഎ സമരത്തിന്

ദില്ലി: അഴിമതിയുടെ കറപുരണ്ട കേന്ദ്രമന്ത്രിമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താന്‍ എന്‍ഡിഎ യോഗം തീരുമാനിച്ചു. ബിജെപിയുമായി ബന്ധമുള്ള ഗവര്‍ണര്‍മാരെ നീക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പോരാടാനും എന്‍ഡിഎ തീരുമാനിച്ചിട്ടുണ്ട്.

കളങ്കമുള്ള മന്ത്രിമാര്‍ പുറത്തുപോകണം എന്ന ആവശ്യത്തില്‍ മാറ്റമില്ല. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ല. - യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ബിജെപി വൈസ് പ്രസിഡന്റും വക്താവുമായ മുക്തര്‍ അബാസ് നഖ്വി പറഞ്ഞു. പ്രധാനമന്ത്രി വാജ്പേയി, പ്രതിപക്ഷനേതാവ് അദ്വാനി, രാജ്യസഭാപ്രതിപക്ഷനേതാവ് ജസ്വന്ത് സിംഗ്, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, വിജയ്കുമാര്‍ മല്‍ഹോത്ര, മുതിര്‍ന്ന ജനതാദള്‍(യു) നേതാവ് നിതീഷ്കുമാര്‍ എന്നിവര്‍ ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡുവിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.

ഈയിടെ നടന്ന ഇന്തോ-പാക് ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ബിജെപിയുമായി പണ്ട് ബന്ധം പുലര്‍ത്തിയിരുന്ന ഗവര്‍ണ്ണര്‍മാരെയെല്ലാം മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും സഭയില്‍ ശബ്ദമുയര്‍ത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+