Get Updates
Get notified of breaking news, exclusive insights, and must-see stories!

കോള: ഉപസമിതിയ്ക്കെതിരെ വിമര്‍ശനം

ദില്ലി: ശീതളപാനീയങ്ങളെക്കുറിച്ചുള്ള സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) യുടെ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് നീട്ടിക്കൊണ്ടുപോവുന്നതിനായി കേന്ദ്ര ആരോഗ്യ വകുപ്പ് ഉപസമിതി ശ്രമിക്കുന്നതായി ആരോപണം വ്യാപകമാവുന്നു.

ഉപസമിതിയുടെ ദില്ലിയില്‍ ചേര്‍ന്ന യോഗത്തിന്റെ പ്രധാന അജണ്ട ജെപിസി നിര്‍ദേശിച്ചതു പ്രകാരം ശീതളപാനീയങ്ങളിലെ കീടനാശിനിയുടെ അംശം എത്രവരെയാവാം എന്നതു സംബന്ധിച്ച് തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍ ശീതളപാനീയങ്ങളിലെ കീടനാശിനിയുടെ അംശം എത്രവരെയാവാം എന്നതു സംബന്ധിച്ച് ശുപാര്‍ശകളൊന്നും മുന്നോട്ടുവയ്ക്കാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ശീതളപാനീയങ്ങളിലെ കീടനാശിനികളുടെ അംശം എത്രയാണെന്ന് പരിശോധിക്കാനാണ് യോഗം തീരുമാനിച്ചത്. ഒരു വര്‍ഷത്തോളം ഇക്കാര്യം പഠിച്ചശേഷം തീരുമാനം പ്രഖ്യാപിയ്ക്കാനാണ് നീക്കം. അതായത് ഒരു വര്‍ഷത്തേയ്ക്ക് ബഹുരാഷ്ട്ര ശീതളപാനീയ കമ്പനികള്‍ക്കെതിരെ യാതൊന്നും നടക്കില്ലെന്നര്‍ത്ഥം.

പരിശോധനയിലെ മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരിക്കണം എന്നതു സംബന്ധിച്ച് തീരുമാനിക്കുന്നതിന് വിദഗ്ധരുടെ മറ്റൊരു സമിതി രൂപികരിക്കാനും ഉപസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രിക്ക് ഉപസമിതിയുടെ ശുപാര്‍ശ കൈമാറും.

സംയുക്തപാര്‍ലമെന്റ് സമിതിയുടെ പ്രാധാന്യം ഇടിച്ചുതാഴ്ത്തുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഉപസമിതിയുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ജെപിസി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചതു പോലെ ശീതളപാനീയങ്ങളിലെ കീടനാശിനിയുടെ അംശം എത്രവരെയാവാം എന്നതു സംബന്ധിച്ച് തീരുമാനമെടുക്കാതെയാണ് ഇങ്ങനെയൊരു പരിശോധന നടത്താന്‍ സമിതി തീരുമാനിച്ചിരിക്കുന്നത്.

മാര്‍ച്ചില്‍ യോഗം ചേര്‍ന്ന സമിതി 21 ബഹുരാഷ്ട്ര ശീതള പാനീയ കമ്പനികളുടെ വാദം കേട്ടിരുന്നു. എന്നാല്‍ പല ശീതളപാനീയങ്ങളിലും കീടനാശിനിയുടെ അംശം അനുവദനീയമായതിലും കൂടുതലാണെന്ന വസ്തുത പുറത്തു കൊണ്ടുവന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിനെ ഈ യോഗത്തിന് ക്ഷണിച്ചിരുന്നില്ല. ഇതാണ് കേന്ദ്രആരോഗ്യവകുപ്പ് ഉപസമിതിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നത്.

ആറ് മാസം നീണ്ട പഠനത്തിനൊടുവിലാണ് സംയുക്തപാര്‍ലമെന്റ് സമിതി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശീതളപാനീയങ്ങളിലെ കീടനാശിനിയുടെ അളവ് എത്രവരെയാകാമെന്നതിന് ഉടന്‍ മാനദണ്ഡം നിശ്ചയിക്കാനാണ് സംയുക്ത പാര്‍ലമെന്റ് സമിതി നിര്‍ദേശിച്ചത്. പക്ഷെ സംയുക്തപാര്‍ലമെന്റ് സമിതിയുടെ നിര്‍ദേശം കാറ്റില്‍ പറത്തി ബഹുരാഷ്ട്രശീതളപാനീയ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയ ഉപസമിതി കൈക്കൊള്ളുന്നത്.

സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് കേന്ദ്ര ആരോഗ്യമന്ത്രിയിലാണ് മുഴുവന്‍ പ്രതീക്ഷയും സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയ ഉപസമിതിയുടെ നിര്‍ദേശങ്ങള്‍ അദ്ദേഹം തള്ളിക്കളയുമെന്ന പ്രതീക്ഷയിലാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+