ചെലവില്‍ ആന്റണി മുന്നില്‍
തിരുവനന്തപുരം: ദില്ലിയാത്ര, ചായസല്‍ക്കാരം എന്നീ ഇനങ്ങളില്‍ മുഖ്യമന്ത്രി ആന്റണി മുന്നില്‍.
ആന്റണി ദില്ലിയിലേക്ക് 35 തവണ യാത്ര ചെയ്തു. വിമാനയാത്രാക്കൂലിയില്‍ ചെലവഴിച്ചത് 9.43 ലക്ഷം രൂപ. ചായസല്‍ക്കാരത്തിന് 1.68 ലക്ഷം രൂപ ചെലവഴിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതിന് ശേഷം ഈ മാസം വരെ മന്ത്രിമാര്‍ ചെലവാക്കിയ തുകയാണ് ആന്റണി നിയമസഭയെ അറിയിച്ചത്.
വിമാനയാത്രയില്‍ രണ്ടാം സ്ഥാനം കെ.വി. തോമസിനാണ് അദ്ദേഹം 21 തവണ ദില്ലിയ്ക്ക് പറന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ കെ.വി. തോമസാണ് മുന്നില്‍. അദ്ദേഹം 5.44 ലക്ഷം രൂപയ്ക്കാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്.
ടിഎ ഡിഎയില്‍ ഏറ്റവും കൂടുതല്‍ ചെലവഴിച്ച മന്ത്രി എം.കെ. മുനീറാണ്. ഇദ്ദേഹം 10.77 ലക്ഷം ചെലവാക്കി. ടെലിഫോണ്‍ ഉപയോഗത്തില്‍ മുമ്പില്‍ നാലകത്ത് സൂപ്പിയാണ്. ഇദ്ദേഹം 14.73 ലക്ഷം രൂപയാണ് ചെലവാക്കിയത്.
മിക്ക ഇനങ്ങളിലും കുറച്ച് തുക ചെലവഴിച്ച് മാതൃക കാട്ടിയത് കെ.ആര്‍. ഗൗരിയമ്മയാണ്.












Click it and Unblock the Notifications