Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈരളിതട്ടിപ്പ്: പിന്നില്‍ വന്‍റാക്കറ്റ്

തിരുവനന്തപുരം: കൈരളി ചാനലിന്റെ പേരില്‍ വ്യാജ ഇന്റര്‍വ്യൂ നടത്തി പൊലീസിന്റെ പിടിയിലായവര്‍ക്ക് പിന്നില്‍ പെണ്‍വാണിഭസംഘമാണെന്ന് സൂചന. ഇവര്‍ പെണ്‍വാണിഭ സംഘവുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം അറസ്റിലായ നാസര്‍, റെജില്‍ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെണ്‍വാണിഭ സംഘത്തിന്റെ കണ്ണികള്‍ തട്ടിപ്പിന് പിന്നിലുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചത്. വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവാവാണ് തങ്ങളെക്കൊണ്ട് ഇതുചെയ്യിച്ചതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഇയാള്‍ പെണ്‍വാണിഭസംഘവുമായി ബന്ധമുള്ളയാളാണ്. ഇയാള്‍ക്ക് പിന്നില്‍ നഗരത്തിലെ വമ്പന്‍മാരുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ടിവി സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ ആകര്‍ഷിച്ച് വലയില്‍ കുടുക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളെ കബളിപ്പിച്ച് പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയാണ് സംഘം ചെയ്യുന്നത്.

സീരിയലിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് കാണിച്ച് പത്രപരസ്യം നല്‍കിയാണ് ഇവര്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നത്. വ്യാജഷൂട്ടിംഗ് അന്തരീക്ഷമൊരുക്കി ഇവര്‍ പെണ്‍കുട്ടികളെ കൊണ്ട് അഭിനയിപ്പിച്ച് കുറച്ചുഭാഗം ചിത്രീകരിക്കും. പിന്നീട് കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തും.

കഴിഞ്ഞ ദിവസം കൈരളി ചാനലിന് വേണ്ടിയെന്ന വ്യാജേന നടന്ന ഇന്റര്‍വ്യൂവിന് പിന്നിലും ഇതുപോലുള്ള ഉദ്ദേശ്യമായിരുന്നിരിക്കണമെന്ന് പൊലീസ് പറഞ്ഞു. ഇന്റര്‍വ്യൂവിനെത്തിയ പെണ്‍കുട്ടികളില്‍ നിന്നും ഫോട്ടോകള്‍ വാങ്ങിയിരുന്നു. ഈ ഫോട്ടോകള്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ നരൂപത്തിലാക്കി പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരിക്കണം സംഘത്തിന്റെ ഉദ്ദേശ്യമെന്ന് പൊലീസ് പറഞ്ഞു.

ഉന്നത പൊലീസുദ്യോഗസ്ഥന്റെ മകളുള്‍പ്പെടെ പല പ്രമുഖരുടെയും മക്കള്‍ കഴിഞ്ഞ ദിവസം നടന്ന ഇന്റര്‍വ്യൂവിനെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+