കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷമദ്യമെന്ന് സംശയം; വലിയതുറയില്‍ ഒരു മരണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വലിയതുറയില്‍ ജൂണ്‍ 28 തിങ്കളാഴ്ച ഒരാള്‍ മരിക്കാനിടയായത് വിഷമദ്യം കഴിച്ചതിനെ തുടര്‍ന്നാണെന്ന് സംശയം.

ഒരാളുടെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ട്. മൂന്നുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വലിയതുറ കിണ്ണറ്റടിവിളാകം പുതുവല്‍ പുരയിടത്തില്‍ ദാസന്‍ (48) ആണ് മരിച്ചത്.

അയല്‍വാസി ഡെന്‍സണ്‍ ഭാഗികമായ കാഴ്ചശക്തി നഷ്ടപ്പെട്ട് കണ്ണാശുപത്രിയിലും വടിവേല്‍, സുരേഷ് എന്നിവര്‍ ശാരീരികാസ്വസ്ഥതകളോടെ മെഡിക്കല്‍കോളേജിലും ചികിത്സയിലാണ്. മെഡിക്കല്‍ കോളേജിലുള്ള മൂന്നാമത്തെയാള്‍ ആരെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച ഒമ്പത് പേരടങ്ങുന്ന സംഘം സ്പിരിറ്റ് പെപ്സിയിലൊഴിച്ച് കഴിച്ചതിനെ തുടര്‍ന്നാണ് അസ്വസ്ഥത ഉണ്ടായതെന്ന് കരുതുന്നു. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും ഇവര്‍ മദ്യപിച്ചില്ല. ഞായറാഴ്ച രാവിലെ അസ്വസ്ഥത തോന്നിയ ദാസനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് വിദഗ്ദ്ധചികിത്സയ്ക്കായി തിങ്കളാഴ്ച മെഡിക്കല്‍കോളേജിലേക്ക് മാറ്റാനായി ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്നാല്‍ ദാസന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദാസനും ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ക്കുമൊപ്പം മദ്യം കഴിച്ച ബാക്കി നാലുപേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. കഴിച്ച സ്പിരിറ്റ് ഇവര്‍ക്ക് എവിടെ നിന്ന് ലഭിച്ചതാണെന്ന് വ്യക്തമല്ല.

സി.ഐ.ടി.യു. തൊഴിലാളിയാണ് മരിച്ച ദാസന്‍. ഡെന്‍സന്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. മെഡിക്കല്‍ കോളേജ് ചികിത്സയിലായിരുന്ന സുരേഷും വടിവേലും കടന്നുകളഞ്ഞതായി അന്വേഷണം നടത്തിയ എക്സൈസ് ഇന്‍സ്പെക്ടര്‍ സുരേഷ്കുമാര്‍ പറഞ്ഞു. വിഷ്യമദ്യ സംശയത്തെ തുടര്‍ന്ന് എക്സൈസ് വലിയതുറയില്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X