Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭയില്‍ ഐ ഗ്രൂപ്പിന്റെ വിമര്‍ശനം

തിരുവനന്തപുരം: നിയമസഭയില്‍ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പാളിച്ചകളുണ്ടെന്ന് പരസ്യവിമര്‍ശനം നടത്തി. ഇതോടെ ആന്റണി സര്‍ക്കാരിനെതിരെ പ്രത്യക്ഷമായ നീക്കങ്ങളുമായി മുന്നോട്ടുപോവാനാണ് കരുണാകരവിഭാഗത്തിന്റെ തീരുമാനമെന്ന് വ്യക്തമായി.

ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നിയമസഭാക കക്ഷി ചീഫ് വിപ്പ് പി. പി. ജോര്‍ജ് സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനം നടത്തി. പ്രതിപക്ഷം നടത്തുന്നതു പോലുള്ള വിമര്‍ശനമാണ് ജോര്‍ജിന്റെ ഭാഗത്തു നിന്നുമുണ്ടായത്.

ഐ ഗ്രൂപ്പിലെ സാവിത്രി ലക്ഷ്മണനും സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തി. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂരിന്റെ ഭാഗത്തു നിന്നും സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടായി.

സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്ന് പി. പി. ജോര്‍ജ് ആരോപിച്ചു. ഗുണ്ടകളുടെയും മാഫിയാ സംഘങ്ങളുടെയും അക്രമം പതിവായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥര്‍ നാടുനീളെ സര്‍ക്കാര്‍ ചെലവില്‍ യാത്ര ചെയ്ത് സര്‍ക്കാരിനെ തന്നെ വിമര്‍ശിക്കുകയാണെന്ന് ജോണി നെല്ലൂര്‍ ആരോപിച്ചു. പൊലീസ് നയം പ്രഖ്യാപിക്കുന്നത് മുഖ്യമന്ത്രിക്ക് പകരം ഡിജിപിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+