ഇറാഖി പൊലീസിനെ പരിശീലിപ്പിയ്ക്കില്ല : കേരളം
തിരുവനന്തപുരം: ഇറാഖി പൊലീസുകാര്‍ക്ക് പരിശീലനം നല്കേണ്ടതില്ലെന്ന് കേരളം തീരുമാനിച്ചു. ഇറാഖി പൊലീസുകാര്‍ക്ക് തൃശൂര്‍ ആസ്ഥാനമായ കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം നല്കണമെന്നായിരുന്നു ഐക്യരാഷ്ട്രരക്ഷാസമിതി കേരളത്തോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പരിശീലനം നല്കേണ്ടതില്ലെന്ന് കേരള സര്‍ക്കാര്‍ തീരുമാനിച്ചു.
രണ്ടു മാസം മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലൂടെയാണ് ഐക്യരാഷ്ട്രരക്ഷാസമിതിയുടെ നിര്‍ദേശം കേരളത്തിന് കിട്ടിയത്. കേരളത്തില്‍ പരിശീലനം നല്കേണ്ട എന്ന തീരുമാനം നേരത്തെ കേരളാ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. പകരം വേണമെങ്കില്‍ പരിശീലനം നല്കാന്‍ ജോര്‍ദാനിലേക്ക് കേരളത്തില്‍ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വേണമെങ്കില്‍ അയയ്ക്കാം എന്ന ഒരു നിര്‍ദേശം കേരള പൊലീസ് സര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ആന്റണി സര്‍ക്കാര്‍ ഇതും തള്ളി.
കേരളത്തിലെ പൊലീസ് അക്കാദമിയുടെ പരിശീലനം അത്രയും മികച്ചതായതിനാലാണ് ഐക്യരാഷ്ട്രരക്ഷാസമിതി ഇത്തരമൊരു നിര്‍ദേശം കേരളത്തിന് അയച്ചതെന്നും പറയുന്നു. നേരത്തെ ശ്രീലങ്ക, ഭൂട്ടാന്‍, സിംഗപ്പൂര്‍, കെനിയ എന്നിവിടങ്ങളിലെ പൊലീസ് സേനയ്ക്ക് കേരളം പരിശീലനം നല്കിയിട്ടുണ്ട്.












Click it and Unblock the Notifications