കരിപ്പൂര്‍ വിമാത്താവളത്തില്‍ അതീവജാഗ്രത
കോഴിക്കോട്: ചില തീവ്രവാദി സംഘടനകള്‍ ഗള്‍ഫിലേക്ക് പോവുന്ന വിമാനം തട്ടിക്കൊണ്ടുപോവാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്തില്‍ അധികൃതര്‍ അതീവജാഗ്രത പാലിക്കുന്നു.
വിവിധ എയര്‍ലൈനുകളുടെ പ്രതിനിധികള്‍ പങ്കെടുത്ത അടിയന്തിര യോഗം ശനിയാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്നിരുന്നു. വിമാനത്താവള പരിസരത്ത് കാവല്‍ ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് ഏജന്‍സി യാത്രക്കാരെ, പ്രത്യേകിച്ചും വിദേശികളെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്ന് വിമാനത്താവള ഡയറക്ടര്‍ എം. സുബറാവു പറഞ്ഞു.
വിമാനത്താവളത്തിലെത്തുന്ന മലയാളികളല്ലാത്തവരെയും നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. യാത്രക്കാരുടെ കൂട്ടത്തില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം വിദേശികളാണ് കരിപ്പൂരിലെത്തുന്നത്.
അല്‍-കെയ്ദയെ പോലുള്ള തീവ്രവാദി സംഘടനകള്‍ ഗള്‍ഫ് മേഖലയിലേക്ക് പോവുന്ന വിമാനം തട്ടിക്കൊണ്ടുപോവാന്‍ സാധ്യതയുണ്ടെന്ന് ഈയിടെ വ്യോമയാന സുരക്ഷാ ബ്യൂറോ വിമാനത്താവള അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications