പൊലീസിനെതിരെ ലീഗിന്റെ വിമര്‍ശനം
തിരുവനന്തപുരം: പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് നിയമസഭയില്‍ രൂക്ഷമായ വിമര്‍ശനം നടത്തി. ആര്‍എസ്പി (ബി)യും പൊലീസ് നയത്തെ വിമര്‍ശിച്ചു.
മുസ്ലിം ലീഗ് നിയമസഭാകക്ഷി ഉപനേതാവ് ഇ. ടി. മുഹമ്മദ് ബഷീറാണ് പൊലീസിന്റെ പ്രവര്‍ത്തനത്തിനെതിരെ ആഞ്ഞടിച്ചത്. പ്രതിപക്ഷത്തിന്റെ സ്വരത്തിലായിരുന്നു ബഷീറിന്റെ വിമര്‍ശനം.
ഇറാക്കി ജയിലുകളില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ തടവുകാരോട് നടത്തുന്നതിന് സമാനമായ അതിക്രമങ്ങളാണ് സംസ്ഥാനത്ത് പൊലീസ് നടത്തുന്നതെന്ന് കിള്ളി സംഭവം ചൂണ്ടിക്കാട്ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മാറാട് കേസുമായി ബന്ധപ്പെട്ട് നിരപരാധികള്‍ക്ക് പൊലീസ് നീതി നിഷേധിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ മാത്രമേ നടപടിയുണ്ടാവാന്‍ പാടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പൊലീസ് നയത്തെ രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ടുവെന്ന ഡിജിപിയുടെ അവകാശവാദത്തെ ഷിബു ബേബി ജോണ്‍ പരിഹസിച്ചു.












Click it and Unblock the Notifications