മദനി പ്രശ്നം: വീണ്ടും പ്രക്ഷോഭം : പി.ഡി.പി.
കോഴിക്കോട്: മദനിയെ ജയിലില്‍ നിന്ന് വിടാതെ അദ്ദേഹത്തിന് നീതി നിഷേധിയ്ക്കയാണെന്ന് പിഡിപി സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. ഇതിനെതിരെ പ്രക്ഷോഭം പുനരാരംഭിക്കാന്‍ പിഡിപി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
മദനിയോടുള്ള നീതിനിഷേധത്തില്‍ കേന്ദ്രഗവണ്‍മെന്റ് ഇടപെടുക, ജനാധിപത്യത്തിന്റെ ഘാതകരായ ഗുജറാത്ത്, തമിഴ്നാട് സര്‍ക്കാരുകള്‍ക്കെതിരേ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ 15 മുതലാണ് പ്രക്ഷോഭം ആരംഭിക്കുന്നത്.
മദനി പ്രശ്നം കേന്ദ്രസര്‍ക്കാരിന്റേയും പാര്‍ലമെന്റിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരും. കേരളത്തില്‍നിന്നുള്ള എല്ലാ എംപിമാര്‍ക്കും ദേശീയതലത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ക്കും പാര്‍ട്ടി നിവേദനംനല്‍കും.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അമാന്തം കാണിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.












Click it and Unblock the Notifications