ഗ്രൂപ്പിനതീതനായി പ്രവര്‍ത്തിക്കും: തെന്നല
ഗുരുവായൂര്‍: ഹൈക്കമാന്റിന് തന്നില്‍ വിശ്വാസമുള്ളതു കൊണ്ടാണ് ഒരു വട്ടം കൂടി കെപിസിസി പ്രസിഡന്റായി തന്നെ നിയമിച്ചതെന്ന് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.
ജൂണ്‍ 29 ചൊവാഴ്ച ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയതിന് ശേഷം ശ്രീവത്സം ഗസ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തെന്നല ബാലകൃഷ്ണപിള്ള.
ഹൈക്കമാന്റന് തന്നിലുള്ള വിശ്വാസത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. കെപിസിസി പ്രസിഡന്റെന്ന നിലയില്‍ ഗ്രൂപ്പിന് അതീതനായി താന്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications