കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ദിയാക്കിയ യുഎസ് ഭടനെ വധിച്ചു

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: കഴിഞ്ഞ മൂന്ന് മാസമായി തീവ്രവാദികള്‍ തടവിലാക്കിയ യുഎസ് പട്ടാളക്കാരനെ ഇറാഖില്‍ വധിച്ചതായി അല്‍-ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാഖിലെ യുഎസ് നയം തിരുത്താത്ത സാഹചര്യത്തിലാണ് പട്ടാളക്കാരനെ വധിച്ചതെന്ന് തീവ്രവാദികള്‍ പറഞ്ഞതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന ഇറാഖിലെ ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറിയ ഉടനെയാണ് യുഎസിലെ ഓഹിയോവിലെ ബട്ടാവിയ സ്വദേശിയായ കീത് എം. മോപിന്‍ എന്ന 20 കാരനായ പട്ടാളക്കാരനെ വധിച്ചത്.

എന്നാല്‍ മോപിന്‍ എപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് വ്യക്തമാക്കിയില്ല. പടിഞ്ഞാറന്‍ ബാഗ്ദാദില്‍ ഏപ്രില്‍ ഒമ്പതിന് നടന്ന ഒരു ഏറ്റുമുട്ടലിലാണ് മോപിനെ തീവ്രവാദികള്‍ പിടികൂടിയത്.

കണ്ണ് മൂടിക്കെട്ടിയ നിലയില്‍ മോപിന്‍ തറയില്‍ ഇരിയ്ക്കുന്ന രംഗം അല്‍ ജസീറ കാണിച്ചു. അടുത്ത രംഗം തീവ്രവാദികള്‍ പിന്നില്‍ നിന്ന് മോപിനെ വെടിവയ്ക്കുന്നതാണെന്നും അത് കാണിയ്ക്കുന്നില്ലെന്നും അല്‍ ജസീറ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X