രാമക്ഷേത്ര നിര്‍മ്മാണം ഒരുവര്‍ഷത്തിനകം
കൊല്‍ക്കത്ത: അയോദ്ധ്യയില്‍ ഒരു വര്‍ഷത്തിനകം രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി.
കേന്ദ്രത്തില്‍ ആര് ഭരിയ്ക്കുന്നു എന്നത് വിശ്വഹിന്ദു പരിഷത്തിന് പ്രശ്നമല്ല. പരിഷത്തിന്റെ അജണ്ട നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് വിഎച്ച്പി നേതാവ് ആചാര്യ ഗിരിരാജ് കിശോര്‍ പറഞ്ഞു. കേന്ദ്ര നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്ര നിര്‍മ്മാണം നടപ്പാക്കാനായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും സമിതികള്‍ രൂപീകരിയ്ക്കുമെന്നും ഗിരിരാജ് കിശോര്‍ പറഞ്ഞു.












Click it and Unblock the Notifications