ഐ ഗ്രൂപ്പ് യോഗം ബുധനാഴ്ച
തിരുവനന്തപുരം: കരുണാകരന്റെ വസതിയില്‍ ഐ ഗ്രൂപ്പ് ജൂണ്‍ 30 ബുധനാഴ്ച യോഗം ചേരും. കെപിസിസി പുനസംഘടനയില്‍ ഗ്രൂപ്പിനെ തഴഞ്ഞതുമുതല്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ഐ ഗ്രൂപ്പ് എംഎല്‍എമാരെ സംസാരിക്കാന്‍ അനുവദിയ്ക്കാത്ത സംഭവം വരെ ചര്‍ച്ചാ വിഷയമാകും.
കെ. മുരളീധരനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നതാണ് യോഗത്തിന്റെ ഒരു പ്രത്യേകത. ഐ വിഭാഗം രണ്ടും കല്പിച്ച് ഒറ്റക്കെട്ടായുള്ള പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നാണ് സൂചനകള്‍.
കഴിഞ്ഞ ദിവസം കരുണാകരന്റെ വീട്ടില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. മുരളി, പി.പി. തങ്കച്ചന്‍, പി.പി. ജോര്‍ജ്ജ്, കെ.പി. കുഞ്ഞിക്കണ്ണന്‍, ഇ.എം. ആഗസ്തി, കോടോത്ത് ഗോവിന്ദന്‍നായര്‍, എ.ഡി. മുസ്തഫ, പ്രൊഫ. വി. ബാലറാം, വി.എസ്. ശിവകുമാര്‍, പത്മജ വേണുഗോപാല്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.
നിയമസഭാസമ്മേളനം നടക്കുന്നതിനാല്‍ എംഎല്‍എമാരോടും മന്ത്രിമാരോടും ബുധനാഴ്ചത്തെ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പകരം അവരെല്ലാം വൈകീട്ട് ചര്‍ച്ചകളില്‍ പങ്കെടുക്കും.












Click it and Unblock the Notifications