ഐഗ്രൂപ്പ് യോഗം തുടങ്ങി
തിരുവനന്തപുരം: ഐ ഗ്രൂപ്പ് യോഗത്തിന്റെ ആദ്യഘട്ടം കെ. കരുണാകരന്റെ തിരുവനന്തപുരത്തുള്ളവീട്ടില്‍ ചേര്‍ന്നു. ഐ ഗ്രൂപ്പുകാരായ ഡിസിസി ഭാരവാഹികള്‍, കെപിസിസി ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഐഗ്രൂപ്പ് എംഎല്‍എമാരില്‍ പി.പി. ജോര്‍ജ്ജ് എംഎല്‍എ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. ഇദ്ദേഹം അല്പനേരം യോഗത്തില്‍ പങ്കെടുത്ത ശേഷം സ്ഥലം വിടുകയും ചെയ്തു. കെ. മുരളീധരനും പത്മജയും യോഗത്തില്‍ പങ്കെടുത്തു. കെ. കരുണാകരന്റെ അധ്യക്ഷതയിലാണ് യോഗം.
എല്ലാ ജില്ലകളിലും ഗ്രൂപ്പ് യോഗം വിളിച്ച് ചേര്‍ക്കാന്‍ തീരുമാനമായതായി അറിയുന്നു. കെ. മുരളീധരന്‍ എല്ലാ ഗ്രൂപ്പ് യോഗങ്ങളിലും പങ്കെടുക്കും. കോഴിക്കോട് ജില്ലയിലെ ഗ്രൂപ്പ് യോഗം വ്യാഴാഴ്ച തന്നെ വിളിയ്ക്കുമെന്ന് അറിയുന്നു.
ബുധനാഴ്ച വൈകീട്ട് ഏഴ് മണിക്ക് ഐ വിഭാഗം എംഎല്‍എമാരുടെ യോഗം ചേരും.












Click it and Unblock the Notifications