Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജയ്ക്കെതിരായ കേസ് പിന്‍വലിച്ചു

തൃശൂര്‍: പത്മജ വേണുഗോപാലിനെതിരെ നല്കിയിരുന്ന മാനനഷ്ടക്കേസ് ഈച്ചരവാര്യര്‍ പിന്‍വലിച്ചു.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മുകുന്ദപുരത്ത് സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ പത്മജ ഒരു ടിവി അഭിമുഖത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട രാജനെക്കുറിച്ച് നടത്തിയ പ്രസ്താവയുടെ അടിസ്ഥാനത്തിലാണ് ഈച്ചരവാര്യര്‍ കേസ് നല്കിയത്. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ മാനനഷ്ടത്തിന് കേസ് നല്കിയിരുന്നത്.

പത്മജ ഇക്കാര്യത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞതിനാലാണ് കേസ് പിന്‍വലിച്ചതെന്ന് ഈച്ചരവാര്യര്‍ വ്യക്തമാക്കി. ജൂണ്‍ 30 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നഷ്ടപരിഹാരമല്ല, ജനങ്ങള്‍ക്കിടയിലുള്ളതെറ്റിദ്ധാരണ നീക്കുകയായിരുന്നു ലക്ഷ്യം. - ഈച്ചരവാര്യര്‍ പറഞ്ഞു. പത്മജാ വേണുഗോപാല്‍ ഇന്ന് കേരളാ രാഷ്ട്രീയത്തിലെ രാജകുമാരിയാണ്. ആയുധംവച്ച് കീഴടങ്ങിയ രാജകുമാരിയുമായി പോരാട്ടം തുടരുന്നത് ശരിയല്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഈച്ചരവാര്യരുടെ അഭിഭാഷകന്‍ അഡ്വ. കെ. രാംകുമാര്‍ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+