Get Updates
Get notified of breaking news, exclusive insights, and must-see stories!

പണമിടപാട് സ്ഥാപനങ്ങളെ നിയന്ത്രിയ്ക്കും

തിരുവനന്തപുരം: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ നിയന്ത്രിയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം. പണമിടപാട് സ്ഥാപനങ്ങളുടെ തത്വദീക്ഷയില്ലാത്ത നടപടികള്‍ക്ക് തടയിടാന്‍ സമഗ്രനിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നതായും ധനമന്ത്രി ശങ്കരനാരായണന്‍ ജൂണ്‍ 30 ബുധനാഴ്ച നിയമസഭയില്‍ അറിയിച്ചു.

സ്വകാര്യപണമിടപാട് സ്ഥാപനങ്ങള്‍ സ്വര്‍ണ്ണപണയത്തിന്മേല്‍ ഈടാക്കാവുന്ന പലിശ എത്രവരെയാകാമെന്നത് തീരുമാനിയ്ക്കാനുള്ള അധികാരം സര്‍ക്കാരിന് നല്കുന്ന ധനകാര്യബില്‍ തയ്യാറാക്കിയിട്ടുണ്ട്. -ശങ്കരനാരായണന്‍ പറഞ്ഞു.

പണമിടപാട് സ്ഥാപനങ്ങളില്‍ രജിസ്ട്രേഷന്‍ ഫീസായി ഒരു ലക്ഷം രൂപ വീതം സര്‍ക്കാരിന് ഏര്‍പ്പെടുത്തിക്കൂടെ എന്ന സ്പീക്കറുടെ ചോദ്യത്തിന് അതേക്കുറിച്ച് ആലോചിയ്ക്കാവുന്നതാണെന്നും ശങ്കരനാരായണന്‍ പറഞ്ഞു. സംസ്ഥാനത്തെ നികുതി പിരിവ് ഇത്തവണ കൂടുതലാണെന്നും സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതിനാലാണ് ഇതിന് കഴിഞ്ഞതെന്നും ശങ്കരനാരായണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+