ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് വെട്ടി
കണ്മൂര്‍: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് ഉരുവച്ചാലില്‍ ആര്‍. എസ്. എസ്. പ്രവര്‍ത്തകന്റെ നേരെ ഒരു സംഘം ആളുകള്‍ ബോംബെറിഞ്ഞ ശേഷം വെട്ടി പരിക്കേല്‍പ്പിച്ചു. അനീഷ് (28) എന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണ് വെട്ടേറ്റതത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു സ്ത്രീയ്ക്കും വെട്ടേറ്റിട്ടുണ്ട്.
ഇവരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായനാര്‍ മരിച്ച ദിവസം ഉരുവച്ചാലില്‍ അനീഷിന്റെ നേതൃത്ത്വത്തില്‍ ചിലര്‍ പടക്കം പൊട്ടിയ്ക്കുകയും കരിങ്കൊടി നശിപ്പിയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പകരം വീട്ടാനായാണ് ഈ ആക്രമണം എന്ന് കരുതുന്നു. കണ്ണൂരിന്റെ കിഴക്കന്‍ മേഖലയായ മട്ടന്നൂര്‍, ഇരിട്ടി പ്രദേശത്ത് രണ്ട് മാസമായി ആര്‍.എസ്.എസ്. കാരും സി പി എം കാരും തമ്മില്‍ സംഘട്ടനം നടക്കുകയാണ്.












Click it and Unblock the Notifications