കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസ് ഉന്നതോദ്യോഗസ്ഥന്‍ ഐ ഗേറ്റില്‍

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്‍ഫോസിസിലെ യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ്(വിപി) ശ്രീഞ്ജയ് സെന്‍ഗുപ്ത ഐ ഗേറ്റ് ഗ്ലോബല്‍ സൊലൂഷന്‍സില്‍ ചേര്‍ന്നു.

ഇന്‍ഫോസിസില്‍ നിന്ന് നേരത്തെ രാജിവച്ച ഫണീഷ് മൂര്‍ത്തി സിഇഒ ആയ കമ്പനിയാണ് ഐ ഗേറ്റ് ഗ്ലോബല്‍ സൊലൂഷന്‍സ്. ഇന്‍ഫോസിസിന്റെ യൂറോപ്യന്‍ മേഖലയുടെ വിപണനച്ചുമതലയുള്ള വിപി ആയിരുന്നു ശ്രീഞ്ജയ് സെന്‍ഗുപ്ത. ഇദ്ദേഹം ഇനി ഐ ഗേറ്റ് ഗ്ലോബല്‍ സൊലൂഷന്‍സിന്റെ വിപണനവിഭാഗത്തിന്റെ ചുമതല വഹിയ്ക്കും.

സെന്‍ഗുപ്തയുടെ പരിചയവും നേതൃപാടവവും ഐ ഗേറ്റ് ഗ്ലോബല്‍ സൊലൂഷന്‍സിന് മുതല്‍ക്കൂട്ടാകുമെന്ന് ഫണീഷ് മൂര്‍ത്തി പറഞ്ഞു. വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിയ്ക്കാന്‍ അവസരമൊരുങ്ങിയതില്‍ സന്തോഷമുണ്ടെന്നും ഫണീഷ് മൂര്‍ത്തി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X