ബസ് യാത്രാനിരക്ക് കൂട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: ബസ്, ഓട്ടോറിക്ഷാ, ടാക്സി യാത്രാക്കൂലി കൂട്ടുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള നിയമസഭയില്‍ അറിയിച്ചു.
സമാന്തര വാഹന സര്‍വീസ് കെഎസ്ആര്‍ടിസിയെ സാരമായി ബാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു സംഘടിത ശക്തിയായാണ് സമാന്തര സര്‍വീസ് നടക്കുന്നത്. ഇത് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കു നേരെ കൈയേറ്റമുണ്ടായ സംഭവങ്ങളുണ്ടായിട്ടുണ്ട്.
നിയമവിരുദ്ധമായ ഈ സര്‍വീസിന് യൂണിയനുണ്ടാക്കി അധികൃതരെ വെല്ലുവിളിക്കുകയാണ് സമാന്തരമായ സര്‍വീസ് നടത്തുന്നവര്‍ ചെയ്യുന്നത്. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും പൊലീസ് ഉദ്യോസസ്ഥരുടെയും വാഹനങ്ങള്‍ വരെ സമാന്തര സര്‍വീസ് നടത്തുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു.












Click it and Unblock the Notifications