സിപിഎം പ്രവര്‍ത്തകന് നേരെ ബോംബേറ്
മട്ടന്നൂര്‍: ഉരുവച്ചാലിന് സമീപം ബാവോട്ടുപാറയില്‍ ജൂലായ് ഒന്ന് വ്യാഴാഴ്ച സിപിഎം പ്രവര്‍ത്തകന് നേരെ ഒരു കൂട്ടം അക്രമികള്‍ ബോംബെറിഞ്ഞു പരിക്കേല്പിച്ചു. ഉരുവച്ചാല്‍ കുഴിക്കാളി കുഞ്ഞിരാമന്റെ മകന്‍ മാവില രാജീവനാണ് പരിക്കേറ്റത്. ബോംബെറിഞ്ഞവര്‍ ആര്‍എസ്എസ്കാരാണെന്ന് പറയപ്പെടുന്നു.
ഉരവച്ചാല്‍ ക്ഷീരോല്പാദക സഹകരണസംഘത്തിലെ ജീവനക്കാരനാണ് രാജീവന്‍. പാലെടുക്കുന്നതിനായി മൂന്നാംപീടികയിലെ പാല്‍ സംഭരണ കേന്ദ്രത്തിലേക്ക് സ്കൂട്ടറിലേക്ക് പോകുന്നതിനിടയിലാണ് ബോംബേറുണ്ടായത്.
സംഗമം ബസ് സ്റോപ്പിനു പിന്നിലെ പറമ്പില്‍ നിന്നാണ് ബോംബെറിഞ്ഞതെന്നും ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമികളെന്നും രാജീവന്‍ പറഞ്ഞു. ബോംബിന്റെ ചീളുകള്‍ രാജീവന്റെ കാലുകളിള്‍ തുളച്ചുകയറിയതായി പറയുന്നു. രാജീവന് നേരെ അക്രമികള്‍ ബോംബെറിഞ്ഞ സ്ഥലത്തിനടുത്ത് പൊലീസ് പിക്കറ്റുണ്ടായിരുന്നു. സ്ഫോടനശബ്ദം കേട്ട് ഓടിയെത്തിയ പൊലീസാണ് രാജീവനെ ആശുപത്രിയില്‍ എത്തിച്ചത്.
ജൂണ്‍30 ബുധനാഴ്ച ബാവോട്ട് പാറയില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. ബോംബേറില്‍ ഒരു സ്ത്രീയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications