കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഎംഎസ് ചെയര്‍ മാര്‍ക്സിസം പഠിപ്പിയ്ക്കും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കലിക്കറ്റ് സര്‍വകലാശാലയിലെ ഇഎംഎസ് ചെയര്‍ മാര്‍ക്സിസത്തെ കുറിച്ച് അനൗപചാരിക കോഴ്സ് തുടങ്ങുന്നു. മാര്‍ക്സിസ്റ് ഗ്രന്ഥങ്ങള്‍ ജനപ്രിയമാക്കുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങുന്ന കോഴ്സിന് ചേരാന്‍ നിശ്ചിത വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല.

ഒരു വര്‍ഷത്തെ കോഴ്സിന് 24 ക്ലാസുകളാണുണ്ടാവുക. ഓരോ മാസവും രണ്ട് ക്ലാസുകള്‍ വീതം. ആദ്യത്തെ ക്ലാസ് ജൂലൈ 10ന് നടക്കും. കമ്യൂണിസ്റ് മാനിഫെസ്റോയെ കുറിച്ചാണ് ആദ്യത്തെ ക്ലാസ്. ഇതിന് ശേഷം ജര്‍മന്‍ പ്രത്യയശാസ്ത്രത്ത കുറിച്ചായിരിക്കും ക്ലാസ് നടക്കുന്നത്.

സംസ്ഥാനത്തെയും പുറത്തെയമുള്ള മാര്‍ക്സിസ്റ് പണ്ഡിതര്‍ ക്ലാസുകളെടുക്കുംം. പി. ഗോവിന്ദപിള്ള, ഡോ. കെ. എന്‍. ഗണേഷ്, കെ. ഇ. എന്‍. കുഞ്ഞുമുഹമ്മദ് എന്നിവര്‍ ഫാക്കല്‍റ്റിയിലെ അംഗങ്ങളാണ്.

മാര്‍ക്സിസത്തില്‍ താത്പര്യമുള്ള ആര്‍ക്കും കോഴ്സിന് ചേരാവുന്നതാണെന്ന് ഇ. എം. എസ് ചെയര്‍ കോ-ഓര്‍ഡിനേറ്റര്‍ പി. അശോകന്‍ പറഞ്ഞു. കോഴ്സിന് ചേരുന്നവര്‍ നിശ്ചിതഫീസ് നല്‍കേണ്ടതില്ല. ഫാക്കല്‍റ്റി അംഗങ്ങള്‍ക്കുള്ള യാത്രാച്ചെലവിനായി കോഴ്സിന് ചേര്‍ന്നവരില്‍ നിന്നും സംഭാവന പിരിച്ചെടുക്കും. ക്ലാസുകള്‍ കഴിഞ്ഞതിന് ശേഷം കോഴ്സില്‍ പങ്കെടുത്തവര്‍ക്ക് വിദഗ്ധര്‍ തയ്യാറാക്കിയ നോട്ടുകള്‍ വിതരണം ചെയ്യും. കോഴ്സുകള്‍ അനൗപചാരികമായിരിക്കും. കോഴ്സില്‍ പങ്കെടുത്തവര്‍ക്ക് പ്രത്യേകിച്ച് അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും നല്കില്ല.

സ്കൂള്‍ ഒഫ് ഡിസ്റന്റ് എജ്യുക്കേഷന്റെ ഭാഗമായി മാര്‍ക്സിസത്തില്‍ കറസ്പോണ്ടന്‍സ് കോഴ്സ് തുടങ്ങാന്‍ ഇ. എം. എസ്. ചെയറിന് പദ്ധതിയുണ്ട്. ഇതിനായി കോണ്‍ടാക്ട് ക്ലാസുകളും പഠനസാമഗ്രികളും ഒരുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X