Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷികകടം എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: വരള്‍ച്ച മൂലം ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമെന്ന നിലയില്‍ 50,000 രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.

കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വയനാട് ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി അനുവദിച്ച അഞ്ച് കോടി രൂപയില്‍ 3. 38 കോടി ഇതിനകം നല്‍കിയിട്ടുണ്ട്. വയനാട് ജില്ലയില്‍ മാത്രം 270 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് കണക്കാക്കുന്നത്. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് അടുത്ത ജില്ലകളില്‍ നിന്ന് ഫീല്‍ഡ് ഓഫീസര്‍മാരെ വയനാട് ജില്ലയിലേക്ക് അയക്കും.

കാര്‍ഷിക വായ്പകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു വര്‍ഷത്തെ മൊറോട്ടോറിയം നടപ്പിലാക്കാനും ജപ്തിനടപടികള്‍ നിര്‍ത്തലാക്കാനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെറോട്ടോറിയം നടപ്പിലാക്കാത്ത ബാങ്കുകള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാവും.

ഗുണ്ടകളെ നേരിടുന്നതിന് സംസ്ഥാനത്തിന്റെ വിവിഎ ഭാഗങ്ങളില്‍ ജനകീയ സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+