Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് ഐ ഗ്രൂപ്പ് യോഗം നടന്നു

കോഴിക്കോട്: കെ. മുരളീധരന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് യോഗം കോഴിക്കോട് നടന്നു. കോഴിക്കോട് ഡിസിസി സെക്രട്ടറി പി. വി. ചാക്കോയുടെ വെസ്റ് ഹില്ലിലെ വീട്ടിലായിരുന്നു യോഗം.

സമാന്തര ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഐഗ്രൂപ്പിന്റെ ആദ്യജില്ലാതല യോഗമാണ് കോഴിക്കോട് നടന്നത്. ഡിസിസി പ്രസിഡന്റ് വീരാന്‍കുട്ടി, മുന്‍മന്ത്രി എം. ടി. പത്മ, ഐഎന്‍ടിയുസി നേതാവ് സാദിരിക്കോയ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കെപിസിസിക്ക് സമാന്തരമായുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് യോഗം ചര്‍ച്ച ചെയ്തത്. സമാന്തരപ്രവര്‍ത്തനം ഏതുതരത്തിലാണ് നടത്തേണ്ടതെന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.

കോഴിക്കോട് ഡിസിസി ഓഫീസ് കൈയടക്കിവയ്ക്കാന്‍ യോഗത്തില്‍ ധാരണയായി. ഐ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള സ്ഥലങ്ങളില്‍ പുതിയ ഓഫീസ് തുറയ്ക്കേണ്ടെന്നാണ് തീരുമാനം. മറ്റ് സ്ഥലങ്ങളില്‍ ഉടന്‍ സമാന്തര ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. കെപിസിസിക്ക് സമാന്തരമായി ഒരു ഓഫീസ് തിരുവനന്തപുരത്ത് തുടങ്ങാന്‍ കഴിഞ്ഞ ദിവസം നടന്ന ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+