Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ യോഗം വ്യാഴാഴ്ച

തിരുവനന്തപുരം: കോണ്‍ഗ്രസ് ഔദ്യോഗിക നേതൃത്വത്തിനെതിരെ സമാന്തരപ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജൂലൈ ഒന്ന് വ്യാഴാഴ്ച വൈകീട്ട് ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ യോഗം നടക്കും.

വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക്് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ യോഗം.

നിയമസഭയിലെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാനായിരിക്കും ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ തീരുമാനം. നിയമസഭയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കമാന്റിന്റെ അതൃപ്തി പിടിച്ചുപറ്റാതിരിക്കാന്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്നാണ് ഭൂരിപക്ഷം ഐ ഗ്രൂപ്പ് എംഎല്‍എമാരുടെയും അഭിപ്രായം എന്ന് അറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+