Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പ് സമാന്തര പ്രവര്‍ത്തനത്തിന്

തിരുവനന്തപുരം: പുതുതായി പുന:സംഘടിപ്പിക്കപ്പെട്ട കെപിസിസിയുമായി സഹകരിക്കേണ്ടതില്ലെന്ന് കെ. കരുണാകരന്റെ വീട്ടില്‍ നടന്ന ഐ ഗ്രൂപ്പ് നേതൃയോഗം തീരുമാനിച്ചു.

ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഐ ഗ്രൂപ്പ് തിരുവനന്തപുരത്ത് പ്രത്യേക ഓഫീസ് തുറക്കും. സമാന്തരമായ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് യോഗത്തിന്റെ തീരുമാനം. ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ യോഗം ജൂലൈ ഒന്ന് വ്യാഴാഴ്ച ചേരുന്നുണ്ട്.

ജൂലായ് 30ന് മുമ്പ് എല്ലാ ജില്ലകളിലും ഗ്രൂപ്പ് യോഗങ്ങള്‍ ചേരും. കെ. മുരളീധരന്‍ എല്ലാ യോഗങ്ങളിലും പങ്കെടുക്കും. കെപിസിസിയുടെ ഒരു ചടങ്ങിലും സഹകരിക്കില്ല. ഒപ്പം ബദല്‍ പരിപാടികള്‍ നടത്താനും യോഗത്തില്‍ ധാരണയായി.

കെ. കരുണാകരന്റെയും കെ. മുരളീധരന്റെയും സാന്നിഎ്യത്തില്‍ നടന്ന യോഗം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. കെപിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് പ്രതിഷേധം അറിയിക്കുന്നതിന് ദില്ലിയിലേക്ക് ആരെയും അയക്കേണ്ടതില്ലെന്നാണ് യോഗത്തിന്റെ തീരുമാനം.

കെ. മുരളീധരനും പത്മജാ വേണുഗോപാലും ഗ്രൂപ്പില്‍ രണ്ട് അധികാരകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നതിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഈ സ്ഥിതി ഇനി തുടരരുതെന്ന് പന്തളം സുധാകരന്‍, വി. ബലറാം എന്നിവര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

ഗ്രൂപ്പ് യോഗത്തില്‍ പത്മജ പങ്കെടുത്തില്ല. ദേഹാസ്വാസ്ഥ്യം മൂലമാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് പത്മജ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+