കൊച്ചി തുറമുഖം സ്തംഭനത്തിലേക്ക്
കൊച്ചി: കരാര്‍ തൊഴിലാളികളുടെ സമരം മൂലം കൊച്ചി തുറമുഖം പൂര്‍ണ്ണസ്തംഭനത്തിലേക്ക് നീങ്ങുന്നു. കണ്ടെയ്നര്‍, ട്രക്ക്, ട്രെയ്ലര്‍ സമരം രണ്ട് ദിവസം കൂടി നീണ്ടാല്‍ തുറമുഖത്തെ കയറ്റിറക്ക് പൂര്‍ണ്ണമായും സ്തംഭിയ്ക്കുമെന്നതാണ് സ്ഥിതി.
സമരം മൂന്ന് ദിവസം പിന്നിട്ടപ്പോഴേയ്ക്കും തുറമുഖത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടിരിയ്ക്കുകയാണ്. മോട്ടോര്‍വാഹനനിയമത്തില്‍ ഭേദഗതി വരുത്തുക, കരാര്‍ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇപ്പോള്‍ തുറമുഖത്ത് എത്തിയിട്ടുള്ള കപ്പലുകളില്‍ തന്നെ ഭാഗികമായാണ് കണ്ടെയ്നറുകള്‍ കയറ്റിയിട്ടുള്ളത്. വെള്ളിയാഴ്ചയ്ക്ക് ശേഷം തുറമുഖത്ത് എത്തുന്ന കപ്പലുകളില്‍ കയറ്റുന്നതിനുള്ള കണ്ടെയ്നറുകള്‍ എത്തിയിട്ടില്ല.
സമരം നീണ്ടാല്‍ ഡെമറേജ് ഇനത്തില്‍ വന്‍തുകയും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നല്കേണ്ടിവരും. സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താനുള്ള ട്രക്ക് ഉടമകളുടെയും ചേംബര്‍ പ്രതിനിധികളുടെയും ശ്രമം ഇതുവരെയും വിജയിച്ചിട്ടില്ല.












Click it and Unblock the Notifications