കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഐസി ഓഫീസിലെ 6.5 ലക്ഷം കവര്‍ന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം:നഗരഹൃദയത്തിലെ എല്‍ഐസി ഓഫീസില്‍ നിന്നും 6.5 ലക്ഷം രൂപയുടെ കവര്‍ച്ച നടന്നു. രണ്ട് പെട്ടികളിലായി 13 ലക്ഷം രൂപയാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ ഒരു പെട്ടിയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

തിരുവനന്തപുരം എസ്എംവി സ്കൂളിന് എതിര്‍വശത്തായുള്ള എല്‍ഐസി ഓഫീസിന്റെ കാഷ് കൗണ്ടറിന് അടുത്തായി പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. പണമുള്ള രണ്ട് പെട്ടികളിലൊന്നാണ് മോഷണം പോയത്. രാവിലെ 11 മണിയോടെയാണ് സംഭവം.

രാവിലെ പത്ത് മണിയോടെ പത്തോളം യുവാക്കള്‍ കൗണ്ടറിന് മുന്നിലുണ്ടായിരുന്നതായും ഇവരായിരിക്കാം കവര്‍ച്ച നടത്തിയതെന്നും ഓഫീസിലെ ജീവനക്കാര്‍ പറഞ്ഞു. ഇവരില്‍ ചിലര്‍ സംശയങ്ങള്‍ ചോദിച്ച് ഓഫീസിലെ ജീവനക്കാരുടെ ശ്രദ്ധ തിരിച്ചു. ഇതിനിടയില്‍ ഒരാള്‍ അകത്തു കടന്ന് പെട്ടി എടുക്കുകയാണ് ചെയ്തിട്ടുണ്ടാവാമെന്നും കാഷ് കൗണ്ടറിലിരിക്കുന്നവര്‍ ഈ സമയത്ത് ജോലിയുടെ തിരക്കിലായിരുന്നുവെന്നും ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു.

ഹിന്ദിയിലാണ് ഇവര്‍ സംസാരിച്ചിരുന്നത്. എന്നാല്‍ അത്ര നന്നായല്ല ഇവര്‍ ഹിന്ദി സംസാരിച്ചതെന്നും കാഴ്ചയില്‍ തമിഴ്നാട്ടുകാരായാണ് തോന്നിച്ചതെന്നും ജീവനക്കാര്‍ പറഞ്ഞു.

പണം പോയി മണിക്കൂറുകള്‍ക്കു ശേഷമാണ് പൊലീസിനെ വിവരമറിയിച്ചത്. ഫോര്‍ട്ട് പൊലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X