മാണിക്കെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു
തിരുവനന്തപുരം: നിയമസഭയില്‍ ജൂലായ് ഒന്ന് വ്യാഴാഴ്ച റവന്യൂ മന്ത്രി കെ.എം. മാണിയ്ക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം ആഞ്ഞടിച്ചു.
സ്വാശ്രയ പ്രൊഫഷണല്‍ കോളേജ-് ബില്‍ പരിഗണിക്കുന്ന സബ്ജ-ക്ട് കമ്മിറ്റിയില്‍ റവന്യൂ മന്ത്രി കെ.എം.മാണി പങ്കെടുത്തതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. സിപിഎം ഉപനേതാവ് കൊടിയേരി ബാലകൃഷ്ണനാണ് വ്യാഴാഴ്ച ഇത് ഒരു ക്രമപ്രശ്നമായി സഭയില്‍ ഉന്നയിച്ചത്. സിപിഐ നേതാവ് കെ.പി. രാജേന്ദ്രനും ഇതിനെ പിന്തുണച്ച് പ്രസംഗിച്ചു.
സബ്ജ-ക്ട് കമ്മിറ്റി അംഗമല്ലാതിരുന്ന മാണി യോഗത്തിനെത്തിയത് മാനേജ-്മെന്റുകളുടെ അവകാശ സംരക്ഷണത്തിനായിരുന്നെന്ന് കൊടിയേരി ആരോപിച്ചു. എന്നാല്‍ തന്റെ അറിവോടെയാണ് മാണി യോഗത്തില്‍ പങ്കെടുത്തതെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ വിശദീകരിച്ചെങ്കിലും പ്രതിപക്ഷം തണുത്തില്ല. തുടര്‍ന്ന് സഭയില്‍ വന്‍വാഗ്വാദം അല്പനേരം തുടര്‍ന്നു. സഭയ്ക്ക് പൊതുതാല്പര്യമില്ലാത്ത പരാമര്‍ശങ്ങള്‍ ബില്ലില്‍ നിന്നും നീക്കം ചെയ്യാവുന്നതേയുള്ളൂവെന്ന് സ്പീക്കര്‍ പറഞ്ഞിട്ടും പ്രതിപക്ഷം അടങ്ങിയില്ല. സ്വാശ്രയ ബില്‍ തയ്യാറാക്കിയത് റവന്യൂ മന്ത്രിയുടെ നേതൃത്വത്തിലായിരുന്നു. അതില്‍ 50 ശതമാനം സീറ്റില്‍ മാനേജ-്മെന്റുകള്‍ക്ക് പൂര്‍ണ്ണ അധികാരം നല്‍കുമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഈ വ്യവസ്ഥയില്‍ മാറ്റം വരുത്താമെന്ന് വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി സമ്മതിച്ചിരുന്നു. ഇത് അട്ടിമറിക്കാനാണ് മാണി സബ്ജ-ക്ട് കമ്മിറ്റിയില്‍ പങ്കെടുത്തതെന്നാണ് പ്രതിപക്ഷ ആരോപണം.












Click it and Unblock the Notifications