തിരു. വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനം
തിരുവനന്തപുരം: ഒസാമ ബിന്‍ ലാദന്റെ തീവ്രവാദി സംഘടനയായ അല്‍ക്വെയ്ദ ഇന്ത്യന്‍ വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കി.
വിമാനത്താവളത്തിലെ സുരക്ഷ കര്‍ശനമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായി വിമാനത്താവള ഡയറക്ടര്‍ നരീന്ദര്‍ കൗശല്‍ ജൂലായ് ഒന്ന് വ്യാഴാഴ്ച അറിയിച്ചു. പൊതുവെ ഇവിടെ സുരക്ഷ കര്‍ശനമാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അത് കര്‍ശനമാക്കിയെന്നേയുള്ളൂ.- കൗശല്‍ പറഞ്ഞു.
കേന്ദ്ര വ്യവസായ സുരക്ഷാസേനയ്ക്കാണ് വിമാനത്താവള സുരക്ഷാ ചുമതല. അവരോട് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ പറഞ്ഞിട്ടുണ്ട്. - അദ്ദേഹം വിശദമാക്കി.
നേരത്തെ കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു.












Click it and Unblock the Notifications