സൗദിയിലെ ഭീകരന്‍ കൊല്ലപ്പെട്ടു
റിയാദ്: തീവ്രവാദികളും പൊലീസും തമ്മില്‍ റിയാദിലുണ്ടായ വെടിവയ്പില്‍ സൗദി അറേബ്യയിലെ അല്‍-ക്വെയ്ദയുടെ ഒരു തീവ്രവാദി നേതാവ് കൊല്ലപ്പെട്ടു.
സൗദി അറേബ്യയിലെ അല്‍-ക്വെയ്ദയുടെ താത്വികനായ അബ്ദുള്ള മുഹമ്മദ് റഷിദ് ഉല്‍-റഷുദാണ് കൊല്ലപ്പെട്ടത്. സൗദി സര്‍ക്കാരിന്റെ ഹിറ്റ് ലിസ്റില്‍പ്പെട്ട ഏറ്റവും പ്രധാന തീവ്രവാദി നേതാക്കളില്‍ ഒരാളാണ് ഇയാള്‍.
ഏറ്റുമുട്ടലില്‍ മറ്റൊരു തീവ്രവാദിയും ഒരു പൊലീസ് ഓഫീസറും കൊല്ലപ്പെട്ടിട്ടുണ്ട്. അഞ്ച് തീവ്രവാദികളുമായി നടന്ന വെടിവയ്പില്‍ മൂന്ന് സുരക്ഷാഭടന്‍മാര്‍ക്കും രണ്ട് നാട്ടുകാര്‍ക്കും പരിക്കേറ്റു.
അഞ്ച് തീവ്രവാദികള്‍ ഉപയോഗിക്കുന്ന കിഴക്കന്‍ റിയാദിലെ ഒരു വീട് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. കാറില്‍ നിന്നും ആയുധങ്ങളുമായി തീവ്രവാദികള്‍ പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍.
ജൂണ്‍ 23ന് അല്‍കെയ്ദ തീവ്രവാദികള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ ഏറ്റുമുട്ടലാണിത്. ഒരു മാസത്തിനുള്ളില്‍ കീഴടങ്ങിയാല്‍ മാപ്പ് നല്‍കാമെന്നാണ് സൗദി സര്‍ക്കാരിന്റെ പ്രഖ്യാപനം.












Click it and Unblock the Notifications