സത്യനെ മോചിപ്പിക്കാന്‍ പണം നല്‍കിയില്ല
ഷില്ലോംഗ്: മലയാളിയായ ഐഎഫ്എസ് ഓഫീസര്‍ ഡി. സത്യനെ തീവ്രവാദികളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ അവര്‍ ആവശ്യപ്പെട്ട പണം നല്‍കിയില്ലെന്ന് മേഘാലയ സര്‍ക്കാര്‍ വ്യക്തമാക്കി.
ബല്‍പാക്രം ദേശീയ പാര്‍ക്കിന്റെ ചുമതല വഹിച്ചിരുന്ന സത്യനെ ജൂണ്‍ ഒന്ന് വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സൗത്ത് ഗാരോ ഹില്‍സ് ജില്ലിലെ ബഗ്മാരയിലെ ഡിവിഷണല്‍ ഫോറസ്റ് ഓഫീസറുടെ ഓഫീസിലേക്ക് കൊണ്ടുവന്നത്. സത്യന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഓഫീസില്‍ നിന്നും പുറപ്പെടുവിച്ച അറിയിപ്പില്‍ വ്യക്തമാക്കി.
സത്യനെ മോചിപ്പിക്കുന്നതിന് തീവ്രവാദികള്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തീവ്രവാദ സംഘടനയായ അചിക് നാഷണണല്‍ വൊളന്റിയേഴ്സ് കൗണ്‍സിലിന്റെ ചില പ്രവര്‍ത്തകര്‍ സംഘടനാ നേതൃത്വത്തിന്റെ അനുവാദമില്ലാതെയാണ് സത്യനെ തട്ടിക്കൊണ്ടുപോയതെന്ന് വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍േവറ്റര്‍ വി. കെ. നൗതിയാല്‍ പറഞ്ഞു.
സത്യനെ മോചിപ്പിക്കുന്നതിന് പ്രദേശത്തെ ജനങ്ങളിലൂടെയും മതനേതാക്കളിലൂടെയും സാമൂഹിക സംഘടനകളിലൂടെയും തീവ്രവാദി സംഘടനയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications