ഇലക്ട്രോണിക് മീറ്ററുകള്‍ പരിശോധിക്കും
തിരുവനന്തപുരം: ഓരോ ഇലക്ട്രോണിക് മീറ്ററും പരിശോധിച്ച് അപാകതകളില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമേ ഇനി സ്ഥാപിക്കുകയുള്ളൂവെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ നിയമസഭയില്‍ അറിയിച്ചു.
ഇപ്പോഴത്തെ നിലയിലുള്ള വിതരണരീതി നിര്‍ത്തും. പരിശോധനാഫീസ് ഈടാക്കുന്നത് നിര്‍ത്തലാക്കും. വൈദ്യുതി ബോര്‍ഡിന് നഷ്ടം വരുത്തുന്നത് തടയാനാണ് ഇലക്ട്രോണിക് മീറ്ററുകള്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജൂലൈ രണ്ട് വെള്ളിയാഴ്ച സിപിഎം നേതാവ് എം. വി. ജയരാജന്‍ നല്‍കിയ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
അടിയന്തിര പ്രമേയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.












Click it and Unblock the Notifications