Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിയേറ്റം: അധികാരം വേണമെന്ന് കേരളം

തിരുവനന്തപുരം: ഗള്‍ഫ് നാടുകളിലേക്കുള്ള അനധികൃതമായ റിക്രൂട്ട്മെന്റ് ശക്തമായി തടയുന്നതിന് കുടിയേറ്റ നിയമത്തിന്‍ കീഴില്‍ സംസ്ഥാനത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി എം. എം. ഹസ്സന്‍ നിയമസഭയില്‍ അറിയിച്ചു.

ഇതുസംബന്ധിച്ച് കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ട നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റിസ് സുകുമാരന്റെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ജൂലൈ രണ്ട് വെള്ളിയാഴ്ച നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ഇപ്പോഴത്തെ ചട്ടങ്ങള്‍ അനുസരിച്ച് അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് പ്രൊട്ടക്ടര്‍ ഒഫ് എമിഗ്രന്റ്സിന് മാത്രമേ അധികാരമുള്ളൂ. ഈ പ്രശ്നം ഫലപ്രദമായി നേരിടുന്നതിന് സംസ്ഥാനത്തിന് അധികാരം ലഭിക്കണം.

നിയമവിരുദ്ധമായ റിക്രൂട്ടിംഗും അനധികൃത വിസാ റാക്കറ്റുകളുടെ പ്രവര്‍ത്തനവും തടയുന്നതിന് ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. വ്യാജ ഏജന്‍സികള്‍ക്കെതിരായ നടപടി സ്വീകരിക്കുന്നതിന് മാധ്യമതലത്തിലുള്ള നീക്കങ്ങള്‍ക്കായി എട്ടംഗ സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്.

ലൈസന്‍സുള്ള ഏജന്‍സികളുടെ പേരില്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് വ്യാജ ഏജന്‍സികള്‍ തൊഴിലന്വേഷകരെ വലയില്‍ വീഴ്ത്തുന്നത്. അത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പരസ്യങ്ങള്‍ ആധികാരികമാണോ എന്ന് പരിശോധിക്കാന്‍ പത്രങ്ങളോട് ആവശ്യപ്പെടും- ഹസ്സന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+