മൂന്നാംക്ലാസ് മുതല്‍ ഇംഗ്ലീഷ് പഠിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മൂന്നാംക്ലാസ് മുതല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
2004 - 2005 അധ്യയനവര്‍ഷം മുതല്‍ ഇത് നടപ്പില്‍വരും. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി എ.കെ.ആന്റണി വാര്‍ത്താലേഖകരോട് പറഞ്ഞു. ഇതുമൂലം സര്‍ക്കാരിന് അധികച്ചെലവുണ്ടാകില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. സംസ്ഥാനത്ത് ഇപ്പോള്‍ നാലാം ക്ലാസ് മുതലാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്.
പ്ലസ്ടു സ്കൂളുകളില്‍ നിലവിലുള്ള സീറ്റുകള്‍ക്ക് പുറമെ 30 ശതമാനം സീറ്റുകളില്‍ ഇത്തവണ പ്ലസ്ടുവിന് പ്രവേശനം നല്കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു. 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, എല്ലാ ജില്ലകളിലും പ്രവേശനം കാംക്ഷിച്ച് നിരവധി വിദ്യാര്‍ഥികള്‍ നില്ക്കുന്നതുകൊണ്ടാണ് സീറ്റുകളുടെ എണ്ണം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ - എയ്ഡഡ് - അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കെല്ലാം ഇത് ബാധകമാണ്. ഈ വര്‍ഷം പുതുതായി തുടങ്ങിയ 206 സ്കൂളുകളിലും 30 ശതമാനം പേര്‍ക്കുകൂടി പ്രവേശനം നല്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications