മലയാളി ഓഫീസറെ ഭീകരര്‍ മോചിപ്പിച്ചു
കൊച്ചി: മേഘാലയയിലെ മലയാളിയായ ഐഎഫ്എസ് ഓഫീസര്‍ ഡി. സത്യനെ തീവ്രവാദികള്‍ മോചിപ്പിച്ചു. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി 12 ദിവസത്തിന് ശേഷമാണ് സത്യന്‍ മോചിതനായത്.
തന്നെ തീവ്രവാദികള്‍ വെറുതെ വിട്ട വിവരം അറിയിക്കുന്നതിനായി ജൂണ്‍ ഒന്ന് വ്യാഴാാഴ്ച രാത്രി 10.45 ഓടെ സത്യന്‍ വിളിച്ചിരുന്നുവെന്ന് സത്യന്റെ ഭാര്യാപിതാവ് രവീന്ദ്രന്‍ നായര്‍ പറഞ്ഞു. സത്യനെ തീവ്രവാദികള്‍ പരിക്കേല്പിച്ചിട്ടില്ല. ഭദ്മാരയിലെ ഡിഎഫ്ഒയുടെ വീട്ടിന് സമീപമാണ് സത്യനെ തീവ്രവാദികള്‍ വിട്ടത്.
എസ്ബിടിയില്‍ അസിസ്റന്റ് മാനേജരായ സത്യന്റെ ഭാര്യ രേഖ സത്യനെ മോചിപ്പിക്കണമെന്ന് തട്ടിക്കൊണ്ടുപോയവരോട് അഭ്യര്‍ഥിച്ചിരുന്നു. സത്യനെ വിട്ടയയ്ക്കാന്‍ തീവ്രവാദികള്‍ ആവശ്യപ്പെട്ടത് 15 ലക്ഷം രൂപയാണ്. ഒരു സാധാരണ മധ്യവര്‍ഗ കുടുംബത്തില്‍ പെട്ട തങ്ങള്‍ക്ക് അത്രയും പണം നല്‍കാനാവില്ലെന്നും സത്യനെ വിട്ടയക്കണമെന്നും തീവ്രവാദികളോട് അഭ്യര്‍ഥിക്കുന്ന ഇ-മെയില്‍ രേഖ മേഘാലയയിലെ രണ്ട് പ്രാദേശിക പത്രങ്ങള്‍ക്ക അയച്ചിരുന്നു. പ്രശ്നത്തില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണിയോടും രേഖ ആവശ്യപ്പെട്ടിരുന്നു.
ജൂണ്‍ 18നാണ് സത്യനെ മേഘാലയയിലെ ഗാരോ ഹില്‍സിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് അച്ചിക് നാഷണല്‍ വൊളന്റിയേഴ്സ് കൗണ്‍സില്‍ എന്ന സംഘടനയില്‍ പെട്ട തീവ്രവാദികള്‍ സത്യനെ തട്ടിക്കൊണ്ടുപോയത്.












Click it and Unblock the Notifications