Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയെ അംഗീകരിക്കില്ലെന്ന് കടവൂരും ശങ്കരനും

തിരുവനന്തപുരം: കെ. മുരളീധരനെ ഐ ഗ്രൂപ്പ് നേതാവായി അംഗീകരിക്കില്ലെന്ന് മന്ത്രിമാരായ കടവൂര്‍ ശിവദാസനും പി. ശങ്കരനും കെ. കരുണാകരനെ അറിയിച്ചു.

കെ. കരുണാകരനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു കണ്ടാണ് ഇരുമന്ത്രിമാരും മുരളി ഐ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിലെ അതൃപ്തി പ്രകടിപ്പിച്ചത്. കരുണാകരന്‍ തന്നെ ഐ ഗ്രൂപ്പിന്റെ നേതാവായി കാര്യങ്ങള്‍ ഏറ്റെടുത്തു നടത്തണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

ഇരുവരും പ്രത്യേകമായാണ് കരുണാകരനുമായി കൂടിക്കാഴ്ച നടത്തിയത്. ബുധനാഴ്ച ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗത്തിലെ ചില തീരുമാനങ്ങളിലുള്ള അതൃപ്തി ഇരുവരും കരുണാകരനെ അറിയിച്ചു. ഭൂരിപക്ഷം എംഎല്‍എമാരുടെ അഭിപ്രായമാണ് താന്‍ അറിയിക്കുന്നതെന്ന് കടവൂര്‍ കരുണാകരനോട് പറഞ്ഞു.

രണ്ടാം നിര നേതാക്കന്‍മാര്‍ കൂടിയിരുന്ന് മുരളിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ കരുണാകരന്റെ സാന്നിധ്യത്തില്‍ തീരുമാനിച്ചതിനെ അംഗീകരിക്കിനാവില്ലെന്നാണ് കടവൂര്‍ കരുണാകരനോട് വ്യക്തമാക്കിയത്. ഈ തീരുമാനപ്രകാരം മന്ത്രിമാരുടെയും എംഎല്‍എമാരുടെയും യോഗം വിളിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും കടവൂര്‍ വ്യക്തമാക്കി.

അതിനിടെ പത്മജാ വേണുഗോപാലിന്റെ ആശീര്‍വാദങ്ങളോടെയാണ് കടവൂരും ശങ്കരനും മുരളിയുടെ നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് മുരളി വിഭാഗം ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+