Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാന്തര പ്രവര്‍ത്തനം ഇല്ല: കരുണാകരന്‍

തിരുവനന്തപുരം: സമാന്തര സംഘടനാ പ്രവര്‍ത്തനത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇനി ആലോചിക്കില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ പറഞ്ഞു.

സമാന്തര സംഘടനയോ പാര്‍ട്ടിക്ക് സമാന്തരമായ പ്രവര്‍ത്തനമോ തന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കരുണാകരന്‍ വ്യക്തമാക്കി. ജൂലൈ രണ്ട് വെള്ളിയാഴ്ച തിരുവനന്തപുരത്തെ വീട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടതെല്ലാം താന്‍ ചെയ്യും. പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നതൊന്നും താന്‍ ചെയ്യില്ല. തിരഞ്ഞെടുപ്പിലൂടെയേ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുകയുള്ളൂ. തെറ്റുകള്‍ തിരുത്താന്‍ തയ്യാറാണെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ണായകമായ തീരുമാനങ്ങളെടുക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് തന്നെ വിളിച്ചുകൂടേയെന്ന് കരുണാകരന്‍ ചോദിച്ചു.

പുതിയ കെപിസിസി ഭരണസമിതിയെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് താനറിഞ്ഞത്. കോണ്‍ഗ്രസില്‍ ജനാധിപത്യപരമായ നടപടികള്‍ തൃപ്തികരമായ നിലയില്‍ നടക്കുന്നില്ലെന്ന കാര്യത്തില്‍ തനിക്ക് വിഷമമുണ്ട്. പാര്‍ട്ടിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തണം.

മുരളിയും പത്മജയും തമ്മില്‍ തര്‍ക്കമുണ്ടെന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണ്. തന്റെ നേര്‍ക്കുള്ള ആക്രമണം കുടുംബത്തിന് നേരെ നടത്തരുത്. തന്റെ കാലശേഷം നേതൃത്വം ഏല്പിക്കാന്‍ പാര്‍ട്ടി കുടുംബസ്വത്തല്ല- കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+