പാത്രക്കടവ് പദ്ധതി നടപ്പിലാക്കും: മന്ത്രി
തിരുവനന്തപുരം: കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലുടന്‍ പാത്രക്കടവ് ജലവൈദ്യുത പദ്ധതിയുടെ പണി തുടങ്ങുമെന്ന് വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ ജൂണ്‍ രണ്ട് വെള്ളിയാഴ്ച നിയമസഭയില്‍ അറിയിച്ചു.
പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനും വനംഭൂമി വിട്ടുകിട്ടുന്നതിനും കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കളത്തില്‍ അബ്ദുള്ള(മുസ്ലിം ലീഗ്)യുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പാത്രക്കടവ് പദ്ധതി പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നതല്ല. പദ്ധതി മൂലം വെള്ളത്തിനടിയിലാവുകയെന്ന് 4.1 ഹെക്ടര്‍ ഭൂമി മാത്രമാണ്. പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതുജനാഭിപ്രായം കേള്‍ക്കുകയും പാരിസ്ഥിതിക പഠനം നടത്തുകയും ചെയ്തിട്ടുണ്ട്- മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications