പൊന്‍കുന്നം വര്‍ക്കി അന്തരിച്ചു
കോട്ടയം: പ്രശസ്ത സാഹിത്യകാരന്‍ പൊന്‍കുന്നം വര്‍ക്കി അന്തരിച്ചു. അദ്ദേഹത്തിന് 94 വയസായിരുന്നു.
ജൂലൈ രണ്ട് വെള്ളിയാഴ്ച രാവിലെ ജന്മദേശമായ പാമ്പാടിയിലെ വീട്ടില്‍ വച്ച് രാവിലെ10.30നായിരുന്നു അന്ത്യം. മൃതദേഹം കോട്ടയം കരിപ്പാല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മകള്‍ അമ്മു മരണസമയത്ത് സമീപമുണ്ടായിരുന്നു.
വ്യാഴാഴ്ച അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു. പാമ്പാടിയില്‍ നടന്ന ജന്മദിനാഘോഷത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. നവലോകം ഒരുക്കിയ ജന്മദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നടന്‍ മമ്മൂട്ടിയും എത്തിയിരുന്നു.
ശബ്ദിക്കുന്ന കലപ്പ തുടങ്ങിയ കൃതികളിലൂടെ മലയാളത്തിലെ പുരോമമന സാഹിത്യത്തിന്റെ ശക്തനായ വക്താവായിരുന്നു പൊന്‍കുന്നം വര്‍ക്കി. പഴയ തലമുറയിലെ കരുത്തനായ എഴുത്തുകാരനായ അദ്ദേഹത്തിന്റെ എല്ലാ കൃതികളും വ്യക്തമായ രാഷ്ട്രീയാഭിമുഖ്യമുള്ളവയായിരുന്നു. കര്‍ഷകരും തൊഴിലാളികളും നേരിടുന്ന അനീതിക്കെതിരായ സര്‍ഗശബ്ദമായിരുന്നു ആ കൃതികള്‍. കേശവദേവിനെ പോലുള്ള എഴുത്തുകാര്‍ക്കൊപ്പം അദ്ദേഹം മലയാളസാഹിത്യത്തിലെ പുരോമമന സാഹിത്യത്തിന്റെ അമരക്കാരനായി പ്രകീര്‍ത്തിക്കപ്പെട്ടു.












Click it and Unblock the Notifications