കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഡിയോ കമ്പനികളും എംപി3 പരീക്ഷണത്തിന്

  • By Staff
Google Oneindia Malayalam News

കൊച്ചി: എംപി3 സംഗീത വ്യവസായത്തിന് ഉയര്‍ത്തുന്ന വെല്ലുവിളി അതേ സാങ്കേതികവിദ്യ ഉപയോഗിച്ച് ചെറുക്കാന്‍ സംഗീത വ്യവസായ രംഗത്തെ പ്രമുഖര്‍ ശ്രമിക്കുന്നു. എംപി3 യിലുള്ള പുതിയ പാട്ടുകളുടെ സിഡി പുറത്തിറക്കിയാണ് വെല്ലുവിളി നേരിടാന്‍ ഒരുങ്ങുന്നത്.

റിലീസ് ചെയ്യാനിരിക്കുന്ന ഫ്രീഡം എന്ന ചിത്രത്തിന്‍റെ പാട്ടുകള്‍ അവയുടെ സംഗീത അവകാശം വാങ്ങിയ മീഡിയാകാറ്റ് എംപി3 ഡിസ്കുകളില്‍ പുറത്തിറക്കി. 50 രൂപ വിലയുള്ള സിഡിയില്‍ ജലോത്സവം എന്ന ചിത്രത്തിലെ എംപി3 രൂപത്തിലുള്ള പാട്ടുകള്‍ കൂടിയുണ്ട്.

എംപി3 രൂപത്തില്‍ പാട്ടുകളിറക്കുന്നത് വ്യവസായത്തിന് ഗുണം ചെയ്യില്ലെങ്കിലും തങ്ങള്‍ക്ക് വേറെ മാര്‍ഗമില്ലെന്ന് മീഡിയകാറ്റ് മാനേജിംഗ് ഡയറക്ടര്‍ സബിര്‍ അഹമ്മദ് പറഞ്ഞു. ഈ പാട്ടുകളുടെ കാസറ്റോ സിഡിയോ പുറത്തിറക്കിയാണെങ്കില്‍ മൂന്നാമത്തെ ദിവസം അവയുടെ എംപി3യിലുള്ള വ്യാജപകര്‍പ്പുകള്‍ വ്യാപകമാവുമെന്ന് സബിര്‍ അഹമ്മദ് ചൂണ്ടിക്കാട്ടി.

ജലോത്സവത്തിന്റെ പാട്ടുകള്‍ പുറത്തിറക്കിയത് മൂലം കമ്പനിക്ക് വന്‍നഷ്ടമാണുണ്ടായത്. പാട്ടുകള്‍ക്ക് ജനപ്രീതിയുണ്ടായെങ്കിലും മിക്കവാറും പേര്‍ അവ കേട്ടത് എംപി3യിലാണ്. എംപി3 ഹാര്‍ഡ്വേര്‍ വ്യാപകമായതോടെ കാസറ്റ്-സിഡി വ്യവസായം പ്രതിസന്ധിയിലായിരിക്കുകയാണ്- സബിര്‍ അഹമ്മദ് പറഞ്ഞു.

എംപി3 സാങ്കേതികവിദ്യ വ്യാപകമായി സ്വീകരിക്കപ്പെട്ടതോടെ ഒരു ചിത്രത്തിന്റെ പുറത്തിറക്കുന്ന കാസറ്റുകളുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞു. 20,000-25,000 കാസറ്റുകളിറക്കുന്ന സ്ഥാനത്ത് 5000-8000 കാസറ്റുകള്‍ മാത്രമാണ് ഇപ്പോളിറക്കുന്നത്. ഒരു എംപി3 സിഡിയില്‍ നൂറിലേറെ പാട്ടുകള്‍ ഉള്‍ക്കൊള്ളിക്കാമെന്നിരിക്കെ അവ വ്യാപകമായ വിറ്റഴിയുന്നത് സ്വാഭാവികം. വഴിയോരങ്ങളില്‍ 25 രൂപക്ക് വരെ എംപി3 സിഡികള്‍ വിറ്റുപോവുന്നുണ്ട്.

യേശുദാസിന്റെയും ചിത്രയുടെയും ഗാനങ്ങള്‍ സത്യം ഓഡിയോസ് എംപി3 ഡിസ്കുകളായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വിപണിയിലിറക്കിയിരുന്നു. 99 രൂപയാണ് വില. ഒറിജിനല്‍ സിഡി കേള്‍ക്കാന്‍ താത്പര്യപ്പെടുന്ന ഒരു വിഭാഗം സംഗീതപ്രേമികളെങ്കിലുമുണ്ടെന്നും അവരെ ലക്ഷ്യമിട്ടാണ് എംപി3 ഡിസ്കുകള്‍ പുറത്തിറക്കിയതെന്നും സത്യം ഓഡിയോസ് മാനേജിംഗ് ഡയറക്ടര്‍ പ്രേമചന്ദ്രന്‍ പറഞ്ഞു.

ചെറിയ കമ്പനികളാണ് എംപി3 രൂപത്തിലുള്ള പരീക്ഷണം ആദ്യമായി നടത്തിയത്. ഹൊറൈസണ്‍ ഓഡിയോസ് ഭക്തിഗാനങ്ങളും പഴയ ചലച്ചിത്ര ഗാനങ്ങളും എംപി3 രൂപത്തില്‍ പുറത്തിറക്കിയിട്ടുണ്ട്. ഹൊറൈസണും ട്രേഡ് കമ്യൂണിക്കേഷനും പോലുള്ള കമ്പനികള്‍ എട്ട് മാസം മുമ്പുതന്നെ എംപി3 ഡിസ്കുകള്‍ പുറത്തിറങ്ങിത്തുടങ്ങിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X