ബീഹാറില്‍ പത്ത് പേരെ കൊല ചെയ്തു
പാറ്റ്ന: ബീഹാറിലെ പിന്നോക്ക ജാതിയില്‍ പെട്ടവര്‍ക്ക് നേരെ ഒരു സംഘം നടത്തിയ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ബീഹാറിലെ നവദ ജില്ലയിലെ ചക്വ ഗ്രാമത്തിലാണ് ജൂലൈ രണ്ട് വെള്ളിയാഴ്ച രാത്രി കൂട്ടക്കൊല നടന്നത്. മറ്റൊരു വിഭാഗത്തില്‍ പെട്ട ആളുകളെ കൊല ചെയ്തതിന് പ്രതികാരമെന്ന നിലയിലാണ് കൊല നടന്നതെന്നാണ് കരുതപ്പെടുന്നത്. വെള്ളിയാഴ്ച കാഷിചക് ഗ്രാമത്തില്‍ മറ്റൊരു സമുദായത്തില്‍ പെട്ട രണ്ട് കുട്ടികള്‍ കൊല ചെയ്യപ്പെട്ടിരുന്നു.
അഖിലേഷ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച രാത്രി കൊല നടത്തിയത്.












Click it and Unblock the Notifications