Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് ഗവര്‍ണര്‍മാരെ പുറത്താക്കി

ദില്ലി: നാല് സംസ്ഥാന ഗവര്‍ണര്‍മാരെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പിരിച്ചുവിട്ടുകൊണ്ട് രാഷ്ട്രപതി ഉത്തരവായി. കേദാര്‍നാഥ് സാഹ്നി (ഗോവ), കൈലാസ്പതി മിശ്ര (ഗുജറാത്ത്), ബാബു പരമാനന്ദ് (ഹരിയാന), വിഷ്ണുകാന്ത് ശാസ്ത്രി (ഉത്തര്‍പ്രദേശ്) എന്നിവരെയാണ് പുറത്താക്കിയത്.

ഇവര്‍ നാല് പേരും എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ഗവര്‍ണര്‍മാരായി നിയമിതരായവരാണ്. ഭരണഘടനയുടെ 156-ാം വകുപ്പ് പ്രകാരമാണ് നാല് ഗവര്‍ണര്‍മാരെയും പിരിച്ചുവിട്ടത്. പ്രവര്‍ത്തനത്തില്‍ അനിഷ്ടം തോന്നുകയാണെങ്കില്‍ ഗവര്‍ണര്‍മാരെ പിരിച്ചുവിടാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്ന് വ്യവസ്ഥ ചെയ്യുന്ന വകുപ്പാണിത്.

ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് പിരിച്ചുവിടപ്പെട്ട നാല് പേരും ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കളാണ്. അതേ സമയം സംഘ്പരിവാറുമായി അടുത്ത ബന്ധമുള്ള ബീഹാര്‍ ഗവര്‍ണര്‍ രമാ ജോയ്സ്, രാജസ്ഥാന്‍ ഗവര്‍ണര്‍ മദന്‍ലാല്‍ ഖുരാന എന്നിവരെ പിരിച്ചുവിട്ടിട്ടില്ല.

ഗവര്‍ണര്‍മാരെ മതിയായ കാരണമില്ലാതെ പിരിച്ചുവിട്ട നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചു. ഈ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്തേക്കുമെന്നും ബിജെപി സൂചിപ്പിച്ചു.

മഹാരാഷ്ട്രാ ഗവര്‍ണര്‍ മുഹമ്മദ് ഫസല്‍ ഗോവയുടെയും മധ്യപ്രദേശ് ഗവര്‍ണര്‍ ബല്‍റാം ജാക്കര്‍ ഗോവയുടെയും പഞ്ചാബ് ഗവര്‍ണര്‍ ഓം പ്രകാശ് ഹരിയാനയുടെയും ഉത്തരാഞ്ചല്‍ ഗവര്‍ണര്‍ സുദര്‍ശന്‍ അഗര്‍ വാള്‍ യുപിയുടെയും അധികചുമതല വഹിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+