ബജറ്റ് ബഹിഷ്കരണം: തീരുമാനം തിങ്കളാഴ്ച
ചെന്നൈ: ജൂലൈ ആറ് ചൊവാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന റെയില്‍വെ ബജറ്റ് ബഹിഷ്കരിക്കുന്നതു സംബന്ധിച്ച് തിങ്കളാഴ്ച നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ തീരുമാനിക്കുമെന്ന് ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡു പറഞ്ഞു.
റെയില്‍വെ ബജറ്റ് ബഹിഷ്കരിക്കുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വെങ്കയ്യ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഗവര്‍ണര്‍മാരെ നീക്കിയ നടപടി, ജമ്മു കശ്മീരില്‍ തുടരുന്ന തീവ്രവാദി പ്രവര്‍ത്തനം, ഗുജറാത്തിലെ ലഷ്കാര്‍-ഇ-തോയിബയുടെ പ്രവര്‍ത്തനങ്ങള്‍, പണപ്പെരുപ്പത്തിലെ വര്‍ധനവ്, പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവ് തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് എന്‍ഡിഎ യോഗം ചര്‍ച്ച ചെയ്യും- വെങ്കയ്യ പറഞ്ഞു.












Click it and Unblock the Notifications