ബിജെപി സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി
കണ്ണൂര്‍: ബിജെപി സംസ്ഥാന കമ്മിറ്റി യോഗം ജൂണ്‍ മൂന്ന് വെള്ളിയാഴ്ച രാവിലെ കണ്ണൂരില്‍ തുടങ്ങി.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ബിജെപിയുടെ ആദ്യത്തെ സംസ്ഥാന കമ്മിറ്റി യോഗമാണിത്. ബിജെപി നേതൃനിരയില്‍ മാറ്റങ്ങള്‍ വരുത്താന്‍ യോഗം തീരുമാനിക്കാന്‍ സാധ്യതയുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് യോഗം വിലയിരുത്തും. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് യോഗം രൂപം നല്‍കും.
ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ളയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഒ. രാജഗോപാല്‍, സി. കെ. പത്മനാഭന്‍, പി. പി. മുകുന്ദന്‍, രാമന്‍പിള്ള തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഒ. രാജഗോപാല്‍ പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ക്ക് വിരുദ്ധമായി മൂന്നാം സ്ഥാനത്തായതിനെ കുറിച്ചും ചര്‍ച്ചയുണ്ടാവും. യോഗം ഞായറാഴ്ച സമാപിക്കും.












Click it and Unblock the Notifications