സ്തനാര്‍ബുദം കൂടുതല്‍ കേരളത്തില്‍
തിരുവനന്തപുരം: സ്തനാര്‍ബുദം കൂടുതലായി കാണുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്നിലാണെന്ന് കാന്‍സര്‍ രോഗ വിദഗ്ദനായ ഡോ. കൃഷ്ണന്‍നായര്‍ പറഞ്ഞു. സംസ്ഥാനത്തെ അര്‍ബുദബാധിതരായ സ്ത്രീകളില്‍ 30 ശതമാനം പേര്‍ക്കും സ്തനാര്‍ബുദമാണ് ബാധിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും 35,000 പേര്‍ക്കാണ് അര്‍ബുദം പിടിപെടുന്നത്.
പുകയിലയുടെ ഉപയോഗം, ഭക്ഷണക്രമത്തിലെ അപര്യാപ്തത, ഹോര്‍മോണ്‍ സംബന്ധിയായ പ്രശ്നങ്ങള്‍, വ്യായാമത്തിന്റെ കുറവ് തുടങ്ങിയവയാണ് അര്‍ബുദത്തിന് കൂടുതലായും കാരണമാവുന്നത്.
കേരളത്തില്‍ തന്നെ തിരുവനന്തപുരത്ത് പുരുഷന്മാരില്‍ കൂടുതല്‍ പേര്‍ക്കും കാണുന്നത് പ്രോസ്ട്രേറ്റ് അര്‍ബുദമാണ്. റീജണല്‍ കാന്‍സര്‍ സെന്ററിന്റെ മുന്‍ ഡയറക്ടര്‍ കഷ്ണന്‍ നായര്‍ പറഞ്ഞു. ഇന്ത്യയിലെ ഒരു ലക്ഷം മരണങ്ങളില്‍ 90 എണ്ണം അര്‍ബുദം ബാധിച്ചാണ്. ഇത് വികസിത രാജ്യങ്ങളിലേതിനേക്കാള്‍ വളരെ കുറവാണെന്നുള്ളത് ആശ്വാസം ഉണ്ടാക്കുന്നതാണ്.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ തിരുവനന്തപുരത്ത് അര്‍ബുദ നിയന്ത്രണ പരിപാടി തുടങ്ങുമെന്ന് ഡോ. കൃഷ്ണന്‍നായര്‍ അറിയിച്ചു. പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിലൂടെയും രോഗം നേരത്തെ കണ്ടെത്തുന്നതിലൂടെയും മികച്ച പരിരക്ഷയിലൂടെയും ചികിത്സയിലൂടെയും അര്‍ബുദം മൂലമുള്ള മരണം കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയുടെ ആജീവനാന്ത അര്‍ബുദ പരിരക്ഷ സ്കീം സംസ്ഥാനത്തെ പ്രധാന പോസ്റ് ഓഫീസുകളിലൂടെ നടപ്പിലാക്കുമെന്ന് ആര്‍സിസി മുന്‍ഡയറക്ടറും ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഒങ്കോളജി ഡയറക്ടറുമായ എം. കൃഷ്ണന്‍നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ അര്‍ബുദ ചികിത്സ ലഭ്യമാക്കുന്നതിനാണ് ഈ സ്കീം നടപ്പിലാക്കുന്നത്. പോസ്റ് ഓഫീസുകള്‍ വഴി 3000 രൂപ അടച്ച് ഈ സ്കീമില്‍ ചേരാം. സ്കീമില്‍ ചേര്‍ന്നവര്‍ക്ക് ഉന്നതനിലവാരമുള്ള അര്‍ബുദ ചികിത്സ സൗജന്യമായി ലഭിക്കും. മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുകയും ചെയ്യും.












Click it and Unblock the Notifications