കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ഹൗസില്‍ മഞ്ഞപ്പിത്തബാധ

  • By Staff
Google Oneindia Malayalam News

ദില്ലി: കേരള ഹൗസില്‍ നിന്ന് ഭക്ഷണം കഴിച്ച മുപ്പതിലേറെ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും മഞ്ഞപ്പിത്തം ബാധിച്ചു.

കേരളഹൗസിലെ കാന്റീനില്‍ നിന്ന് വെള്ളമോ ഭക്ഷണമോ കഴിച്ചവര്‍ക്കാണ് മഞ്ഞപ്പിത്ത ബാധയുണ്ടായത്. ഒരു മലയാളം ടിവി ചാനലിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരും കേരളഹൗസ് കാന്റീനില്‍ നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കാറുണ്ട്.

കേരള ഹൗസിലെ വെള്ളം സംഭരിക്കുന്നതിലെ അപാകതയാണ് അണുബാധയുണ്ടാവാന്‍ കാരണം. ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ലബോട്ടറിയില്‍ കേരള ഹൗസില്‍ നിന്നുള്ള വെള്ളം പരിശോധിച്ചപ്പോള്‍ അണുബാധയുള്ളതായി കണ്ടെത്തി.

കേരള ഹൗസിലെ വെള്ളം സംഭരിക്കുന്ന ടാങ്കുകളിലൊന്നില്‍ മരത്തിന്റെ വേരുകള്‍ പടര്‍ന്നത് കാരണം വിള്ളലുകള്‍ വീണിട്ടുണ്ട്. ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ലബോട്ടറിയിലെ ഉദ്യോഗസ്ഥര്‍ ടാങ്കിലെ വെള്ളത്തില്‍ വിസര്‍ജ്യത്തിന്റെ അംശം കണ്ടെത്തി.

അതേ സമയം കേരള ഹൗസ് അധികൃതര്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. കേരള ഹൗസിലെ ജീവനക്കാര്‍ ഒരു മാസമായി രോഗബാധിതരാണെന്നും എന്നാല്‍ കഴിഞ്ഞയാഴ്ച മാത്രമാണ് ലബോട്ടറിയില്‍ പരിശോധിച്ച വെള്ളത്തില്‍ അണുബാധയുണ്ടെന്ന് കണ്ടെത്തിയതെന്നും കേരള ഹൗസ് അധികൃതര്‍ പറഞ്ഞു.

മുന്‍സിപ്പല്‍ അധികൃതര്‍ ശുദ്ധമല്ലാത്ത വെള്ളം നല്‍കുന്നതാണ് രോഗബാധക്ക് കാരണമെന്നാണ് കേരള ഹൗസ് അധികൃതരുടെ വിശദീകരണം. അടുത്തുള്ള കെട്ടിടങ്ങളിലും സമീപസ്ഥലത്തുമുള്ള ആളുകള്‍ക്ക് മഞ്ഞപ്പിത്തബാധയുണ്ടായിട്ടുണ്ടെന്ന് അവര്‍ പറയുന്നു. എന്നാല്‍ മുനിസിപ്പല്‍ അധികൃതര്‍ ഇത് നിഷേധിക്കുകയാണ്. ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം കൂടിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

യംഗ് വിമന്‍സ് ക്രിസ്ത്യന്‍സ് അസോസിയേഷന്റെ ഹോസ്റല്‍ കേരള ഹൗസിന് സമീപമായാണ് സ്ഥിതി ചെയ്യുന്നത്. വെള്ളം മോശമായത് കാരണം ഹോസ്റല്‍ അന്തേവാസികളിലാര്‍ക്കും അസുഖം ബാധിച്ചിട്ടില്ലെന്ന് ഹോസ്റല്‍ അധികൃതര്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X