പ്രവാസി സംഘടനകള്‍ക്ക് രജിസ്ട്രേഷന്‍
തിരുവനന്തപുരം: പ്രവാസി സംഘടനകള്‍ക്ക് നോര്‍ക്ക രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുമെന്ന് പ്രവാസിക്ഷേമമന്ത്രി എം. എം. ഹസ്സന്‍ അറിയിച്ചു.
ചില നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും രജിസ്ട്രേഷന്‍. ചില പ്രവാസി സംഘടനകള്‍ വ്യാപകമായി അനധികൃത പിരിവ് നടത്തുന്നുണ്ട്. രജിസ്ട്രേഷന്‍ ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ നിബന്ധന ഏര്‍പ്പെടുത്തും.
നാട്ടില്‍ തിരിച്ചെത്തുന്ന വിദേശമലയാളികളുടെ ചികിത്സയ്ക്കായും തൊഴില്‍ സംബന്ധമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിന്റെ മാതൃകയില്‍ പ്രവാസിക്ഷേമമന്ത്രിയുടെ കീഴിലായി സാന്ത്വന പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ട്. പരിപാടിക്കായി സര്‍ക്കാര്‍ 20 ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുണ്ട്.
പ്രവാസി മലയാളികളുടെ സംഭാവനകള്‍ സ്വീകരിച്ച് ഗ്രാമീണ വികസനം നടപ്പിലാക്കുന്നതിനായി എന്റെ ഗ്രാമം എന്റെ സ്വന്തം എന്നൊരു പരിപാടിക്കും രൂപം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications