Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ലന്‍ ബ്രാന്‍ഡോ അന്തരിച്ചു

ലോസ് ഏഞ്ചലസ്: ഹോളിവുഡിലെ വിഖ്യാത നടന്‍ മാര്‍ലന്‍ ബ്രാന്‍ഡോ (80) അന്തരിച്ചു. ലോകസിനിമയിലെ എക്കാലത്തെയും വലിയ നടന്‍മാരിലൊരാളായി എണ്ണപ്പെടുന്ന ബ്രാന്‍ഡോയുടെ അന്ത്യം ലോസ് ആഞ്ചല്‍സിലെ ആശുപത്രിയില്‍ വച്ചായിരുന്നു.

രണ്ട് തവണ മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയ മാര്‍ലന്‍ ബ്രാന്റോ ഹോളിവുഡ് സിനിമയിലെ അഭിനയരീതിക്ക് പുതിയ മാനങ്ങള്‍ പകര്‍ന്ന അസാധാരണ നടനായിരുന്നു. ഫ്രാന്‍സിസ് ഡി കപ്പോളയുടെ ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലെ ഡോണ്‍ വിറ്റോ കാര്‍ലോണ്‍ ബ്രാന്‍ഡോ അഭിനയിച്ച് അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്മരിക്കപ്പെടുന്നു. സ്ട്രീറ്റ് കാര്‍ നെയിംഡ് ഡിസയര്‍, ഓണ്‍ ദി വാര്‍ഫ്രന്റ് എന്ന ചിത്രങ്ങളിലെ ബ്രാന്റോയുടെ അഭിനയവും ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്.

അഞ്ച് ദശകം നീണ്ട അഭിനയജീവിതത്തില്‍ അമ്പതോളം ചിത്രങ്ങളിലാണ് ബ്രാന്‍ഡോ അഭിനയിച്ചത്. മ്യൂട്ടിനി ഓണ്‍ ദി ബൗണ്ടി, ലാസ്റ് ടോങ്കോ ഇന്‍ പാരിസ് എന്നിവയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. സങ്കീര്‍ണമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ ബ്രാന്‍ഡോക്ക് അസാധാരണമായ പാടവമാണ് കാട്ടിയിട്ടുള്ളത്.

73ല്‍ ഗോഡ്ഫാദറിന് ലഭിച്ച ഓസ്കാര്‍ വാങ്ങാന്‍ പോവാതെ ബ്രാന്റോ ആ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡ് ദാനച്ചടങ്ങ് റെഡ് ഇന്ത്യക്കാരോട് ഹോളിവുഡ് പുലര്‍ത്തുന്ന വിവേചനത്തിലുള്ള തന്റെ അമര്‍ഷം പ്രകടിപ്പിക്കാനുള്ള വേദിയാക്കി മാറ്റി. അവാര്‍ഡ് വാങ്ങാനായി ബ്രാന്റോ നിയോഗിച്ച സ്ത്രീ അവാര്‍ഡ് വിതരണ വേദിയില്‍ വച്ച് ഹോളിവുഡിലെ വംശവിവേചനത്തെ വിമര്‍ശിക്കുന്ന ബ്രാന്റോയുടെ കത്ത് വായിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+