തീവ്രവാദികള്‍ക്കെതിരെ മുഷാറഫ്
ഇസ്ലാമബാദ്: പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ് വീണ്ടും തീവ്രവാദികള്‍ക്കെതിരെ. 30 തീവ്രവാദി സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുകയാണ് മുഷാറഫ്.
തുറമുഖ പട്ടണമായ കറാച്ചിയിലാണ് ഈ തീവ്രവാദി സംഘടനകളില്‍ ഏറെയും പ്രവര്‍ത്തിയ്ക്കുന്നത്. പാകിസ്ഥാനിലെ സുരക്ഷാ ഏജന്‍സികള്‍ ഈ സംഘടനകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സര്‍ക്കാരിന് വിവരങ്ങള്‍ നല്‍കിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ നഗരത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണം ഈ തീവ്രവാദി സംഘങ്ങളാണെന്നും ഏജന്‍സികള്‍ അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications